Loading ...

Home National

ഓണ്‍ലൈനിലടക്കമുള്ള എല്ലാ ചൂതാട്ടത്തിനും നിരോധനം ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍

 à´¬àµ†à´‚ഗളൂരു: കര്‍ണാടക സര്‍ക്കാര്‍ എല്ലാ തരത്തിലുള്ള ചൂതാട്ടവും നിരോധിച്ചു. കര്‍ണാടക പോലിസ് ആക്റ്റ്, 1963ല്‍ ഭേഗഗതി വരുത്തിയാണ് ചൂതാട്ടത്തിന് നിരോധനം കൊണ്ടുവന്നിരിക്കുന്നത്. തമിഴ്‌നാട് നിയമസഭ പാക്കാസ്സിയ സമാനമായ ഒരു നിയമമായ തമിഴ്‌നാട് ഗാംബ്ലിങ് ആന്റ് പോലിസ് ഭേദഗതി നിയമം, 2021, നേരത്തെ ഹൈക്കോടതി മരവിപ്പിച്ചിരുന്നു.

ചൂതാട്ടകേന്ദ്രങ്ങളില്‍ റെയ്ഡ് നടത്താനും ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കാനുമുള്ള അനുമതിയാണ് ഇതുവഴി പോലിസിന് കൈവരുന്നത്. മൊബൈല്‍ ആപ്പ് വഴിയും അല്ലാതെയും നടക്കുന്ന എല്ലാ ചൂതാട്ടത്തിനെതിരേയും പോലിസിന് കേസെടുക്കാം.

ധാര്‍വാദ് ഹൈക്കോടതി ബെഞ്ച് 2019 ഡിസംബറില്‍ ഇത്തരം കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യണമെങ്കില്‍ മുതിര്‍ന്ന ഉദ്യോസ്ഥരുടെയോ മജിസ്‌ട്രേറ്റിന്റെയോ വാറന്‍ഡ് വേണമെന്ന് നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസ് പി ജി എം പാട്ടീലാണ് വിധി പറപ്പെടുവിട്ടത്. അത് നിഷ്പ്രഭമാക്കാനുള്ള നീക്കമായിരുന്നു പുതിയ നിയമഭേദഗതി. ഡിസംബര്‍ 10, 2019 ഗുരുലിംഗ ജന്‍ഗാലിഗി- കാഗ് വാഡ് പോലിസ് കേസിലാണ് ഹൈക്കോടതി ഉത്തരവിട്ടത്.

കൂടാതെ അടുത്തകാലത്തായി ഹൈക്കോടതിയില്‍ നല്‍കിയ ഒരു പൊതുതാല്‍പ്പര്യഹരജി പരിഗണിക്കുന്നതിനിടയിലും സ്റ്റേഷന്‍ ഓഫിസര്‍ക്ക് ചൂതാട്ടകേന്ദ്രങ്ങളില്‍ മുന്‍കൂര്‍ ഉത്തരവില്ലാതെ റെയ്ഡ് നടത്താനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു.

Related News