Loading ...

Home National

സര്‍ക്കാര്‍ സഹായധനം എയ്ഡഡ് സ്ഥാപനങ്ങളുടെ മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സര്‍ക്കാരില്‍നിന്ന് സഹായധനം ലഭിക്കുക എന്നത് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി. സഹായം നിബന്ധനകള്‍ക്കു വിധേയമാണ്.ഇക്കാര്യത്തില്‍ ന്യൂനപക്ഷ, ന്യൂനപക്ഷേതര എയ്ഡഡ് സ്ഥാപനങ്ങള്‍ തമ്മില്‍ വ്യത്യാസമില്ലെന്നും ജസ്റ്റിസ് എസ്.കെ. കൗള്‍ അധ്യക്ഷനായ ബെഞ്ച് വിധിച്ചു. അതിനാല്‍ ഇത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നയതീരുമാനമെടുത്താല്‍പ്പോലും ചോദ്യംചെയ്യല്‍ സ്ഥാപനങ്ങളുടെ അവകാശമല്ല.സ്വന്തം നിബന്ധനകള്‍ക്കനുസരിച്ചാണ് സര്‍ക്കാര്‍ സഹായധനം നല്‍കേണ്ടതെന്ന് സ്ഥാപനങ്ങള്‍ക്ക് അവകാശപ്പെടാനാവില്ല. ഇന്റര്‍മീഡിയറ്റ് വിദ്യാഭ്യാസ നിയമത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന 101-ാം റെഗുലേഷന്‍ ഭരണഘടനാവിരുദ്ധമാണെന്ന് അലഹാബാദ് ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതി വിധി.

Related News