Loading ...

Home National

ഉത്തരവാദിത്വ ടൂറിസത്തെക്കുറിച്ചുള്ള പ്രചാരണ പദ്ധതികളുമായി കേന്ദ്ര ടൂറിസം മന്ത്രാലയം

സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ ടൂറിസത്തിന്റെ സന്ദേശം രാജ്യത്ത് പ്രചരിപ്പിക്കുന്നതിനായി , ലോക ടൂറിസം ദിനത്തോടനുബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ à´šà´¿à´² സംരംഭങ്ങള്‍ ആരംഭിക്കുകയാണ്. à´•àµ‡à´¨àµà´¦àµà´° സര്‍ക്കാര്‍, ടൂറിസം മന്ത്രാലയം, യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം (UNEP), റെസ്‌പോണ്‍സിബിള്‍ ടൂറിസം സൊസൈറ്റി ഓഫ് ഇന്ത്യ (RTSOI) എന്നീ സംഘടനകള്‍ സംയുകതമായി ത്രിതല ധാരണാപത്രം ഒപ്പുവയ്ക്കുന്നത് à´ˆ സംരംഭങ്ങളില്‍ ഒന്നാണ്.

ഇക്കോടൂറിസം സൊസൈറ്റി ഓഫ് ഇന്ത്യയാണ് (ESOI) പിന്നീട് റെസ്‌പോണ്‍സിബിള്‍ ടൂറിസം സൊസൈറ്റി ഓഫ് ഇന്ത്യ എന്നായി മാറിയത്.

ധാരണാപത്രത്തിനു പുറമേ, ലോക ടൂറിസം ദിനത്തില്‍ സഞ്ചാരികളെ അവരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച്‌ ബോധവാന്മാരാക്കാന്‍ RTSOI രൂപകല്‍പ്പന ചെയ്ത 'ഉത്തരവാദിത്ത ട്രാവലര്‍ ഗൈഡ്ലൈന്‍' നാളെ ഔപചാരികമായി ആരംഭിക്കും. ഉത്തരവാദിത്ത ടൂറിസത്തിന്റെ ധാര്‍മ്മികതയും ഇതില്‍ ഉള്‍പ്പെടും.

ഈ ധാരണാപത്രം സുസ്ഥിര വിനോദസഞ്ചാരത്തിന്റെ മാനദണ്ഡങ്ങള്‍ക്ക് ഉപയോഗ പ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം മറുവശത്ത്, യുഎന്‍ ഏജന്‍സി 'ആവാസവ്യവസ്ഥയുടെ പുനരുജ്ജീവനത്തിനാണ് സമ്മര്‍ദ്ദം ചെലുത്തുന്നത്.

RTSOI വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്‌, ഈ വര്‍ഷം നീണ്ടുനില്‍ക്കുന്ന 'റെസ്‌പോണ്‍സിബിള്‍ ട്രാവലര്‍' കാമ്ബെയ്നില്‍ പ്രഭാഷണങ്ങളും വര്‍ക്ക് ഷോപ്പുകളും എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. റെസ്‌പോണ്‍സിബിള്‍ ട്രാവലര്‍ ക്യാമ്ബയിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രമുഖര്‍ സംസാരിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും ചിത്രീകരിച്ചിട്ടുണ്ട്.

റെസ്‌പോണ്‍സിബിള്‍ ട്രാവലര്‍ മൊബൈല്‍ ആപ്പ് ഉടന്‍ തന്നെ രൂപവത്ക്കരിക്കാനും ടൂറിസം മന്ത്രാലയം ആലോചിക്കുന്നുണ്ട്.

Related News