Loading ...

Home National

വീണ്ടും ഇന്ധനക്കൊള്ള; നാല്​ ദിവസത്തിനിടെ ഡീസല്‍ വില വര്‍ധിപ്പിച്ചത്​ മൂന്നാം തവണ

തിരുവനന്തപുരം: രാജ്യത്തെ ജനങ്ങള്‍ക്ക്​ ഇരുട്ടടിയേകി ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. 26 പൈസയാണ് തിങ്കളാഴ്ച കൂട്ടിയത്. അതേ സമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഇതോടെ കോഴിക്കോട് ഡീസല്‍ വില ലിറ്ററിന് 94.72 രൂപയായി. തിരുവനന്തപുരത്ത്​ ലിറ്ററിന്​ 96.15 രൂപയും എറണാകുളത്ത്​ 94.20 രൂപയുമാണ്​ ഡീസല്‍ വില.

നാല് ദിവസത്തിനിടെ മൂന്നാം തവണയാണ് ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്​. നാല്​ ദിവസത്തിനിടെ 74 പൈസയാണ്​ കൂട്ടിയത്​. 21ദിവസമായി പെട്രോള്‍ വില വര്‍ധിപ്പിച്ചിട്ടില്ല.

കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് എണ്ണകമ്ബനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വര്‍ധന തുടങ്ങി. മേയ് നാല്​ മുതല്‍ ജൂലൈ 17 വരെ 9 രൂപ 14 പൈസയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. പെട്രോളിന് 11 രൂപ 44 പൈസയും കൂട്ടിയിരുന്നു. ഇതോടെ പെട്രോള്‍ വില 100 കടക്കുകയായിരുന്നു.

അതേസമയം, രാജ്യത്തെ ഇന്ധന വില കുറയാതിരിക്കാന്‍ കാരണം സംസ്ഥാനങ്ങള്‍ ഇന്ധനവില ജി.എസ്​.ടി പരിധിയില്‍ കൊണ്ടുവരാന്‍ സമ്മതിക്കാത്തതാണെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ വാദം.

Related News