Loading ...

Home National

ഗു​ലാ​ബ് ചുഴലിക്കാറ്റ് ക​ര തൊ​ട്ടു: മ​ണി​ക്കൂ​റി​ല്‍ 95 കി​ലോ​മീ​റ്റ​ര്‍ വേ​ഗം, ക​ന​ത്ത ജാ​ഗ്ര​ത

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം കൊ​ണ്ട ഗു​ലാ​ബ് ചു​ഴ​ലി​ക്കാ​റ്റ് ക​ര തൊ​ട്ടു. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഗോ​പാ​ല്‍​പൂ​രി​നും ക​ലിം​ഗ​പ​ട്ട​ണ​ത്തി​നും ഇ​ട​യി​ലാ​ണ് തീ​രം​തൊ​ട്ട​ത്. à´‡â€‹à´¨àµà´¨àµ അ​ര്‍​ധ രാ​ത്രി​യോ​ടെ ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റാ​യി ആ​ഞ്ഞ​ടി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വി​ഭാ​ഗം ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പ്. പ​ര​മാ​വ​ധി വേ​ഗം മ​ണി​ക്കൂ​റി​ല്‍ 95 കി​ലോ​മീ​റ്റ​റാ​കാ​നാ​ണ് സാ​ധ്യ​ത.

ആ​ന്ധ്രാ​പ്ര​ദേ​ശ്, പ​ശ്ചി​മ ബം​ഗാ​ള്‍, ഒ​ഡീ​ഷ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കാ​ണ് ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യെ വി​ന്യ​സി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ആ​ര്‍​മി, വ്യോ​മ സേ​ന​ക​ളെ​യും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ന്യൂ​ന​മ​ര്‍​ദ​ത്തി​ന്‍റെ സ്വാ​ധീ​ന​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ ചൊ​വ്വാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ഈ മാസം 27 മു​ത​ല്‍ 28 വ​രെ കേ​ര​ളാ തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കേ​ര​ള- ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 45 മു​ത​ല്‍ 55 കിമീ വ​രെ വേ​ഗ​ത​യി​ല്‍ വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

Related News