Loading ...

Home Kerala

പൊന്മുടി, കല്ലാര്‍ ഇക്കോടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

തിരുവനന്തപുരം: വിതുര ഗ്രാമപഞ്ചായത്തിലെ കല്ലാര്‍ വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പൊന്മുടി, കല്ലാര്‍ ഇക്കോടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. 46 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത് പരിധിയിലാണു പൊന്മുടി എങ്കിലും യാത്ര വിതുര പഞ്ചായത്തിലൂടെ ആണ്. വിതുരയിലെ എട്ട് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയിലാണ്. സന്ദര്‍ശകരുടെ തിരക്കിനെ തുടര്‍ന്നു ഒക്ടോബര്‍ ഒന്നു മുതല്‍ പ്രവേശനത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അടച്ചിട്ടത്.

Related News