Loading ...

Home National

പുതിയ സഹമേധാവിയെയും, കമാന്‍ഡര്‍മാരെയും പ്രഖ്യാപിച്ച്‌ ഇന്ത്യന്‍ വ്യോമസേന

ന്യൂഡല്‍ഹി: അടുത്ത വ്യോമസേന മേധാവി വിവേക് റാം ചൗധരിയെ പ്രഖ്യാപിച്ചതിന് പിന്നാലെ സഹമേധാവിയെയും രണ്ട് കമാന്‍ഡര്‍മാരെയും സേന പ്രഖ്യാപിച്ചു. വ്യോമസേന സഹമേധാവിയായി എയര്‍ മാര്‍ഷല്‍ സന്ദീപ് സിംഗ് ചുമതലയേല്‍ക്കും. രണ്ട് വര്‍ഷത്തെ സേവനത്തിനു ശേഷം എയര്‍ മാര്‍ഷല്‍ ആര്‍.കെ.എസ് ബദൗരിയ വിരമിക്കുന്ന സാഹചര്യത്തിലാണ് സന്ദീപ് സിംഗ് അധികാരമേറ്റെടുക്കുന്നത്. നിലവിലുള്ള വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് മേധാവി എയര്‍ മാര്‍ഷല്‍ ബാലഭദ്ര രാധ കൃഷ്ണയെ പുതിയ ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാനായും, ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫിന്റെ പുതിയ മേധാവിയായും ചുമതലപ്പെടുത്തി. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ത്രി-സേവന വിഭാഗത്തിലെ ആദ്യ വ്യോമസേന ഉദ്യോഗസ്ഥനായിരിക്കും അദ്ദേഹം. വെസ്റ്റേണ്‍ എയര്‍ കമാന്‍ഡില്‍, കൃഷ്ണയ്‌ക്ക് പകരം എയര്‍ മാര്‍ഷല്‍ അമിത് ദേവിനെ പുതിയ കമാന്‍ഡറായി നിയമിക്കും. നിലവില്‍ ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡ് മേധാവിയായി സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥനാണ് ദേവ്. ഈസ്റ്റേണ്‍, സൗത്ത്-വെസ്റ്റേണ്‍, സതേണ്‍ കമാന്‍ഡുകളിലേക്കുള്ള നിയമനങ്ങള്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

Related News