Loading ...

Home National

ജപ്പാന്‍-ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി മോദി

വാഷിങ്ടണ്‍: ക്വാഡ് സമ്മേളനത്തിനും വിവിധ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുമായി അമേരിക്കയില്‍ ത്രിദിന സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദി ജപ്പാന്‍-ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദേ സുഗ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സകോട്ട് മോറിസണ്‍ എന്നിവരുമായാണ് പ്രധാനമന്ത്രി മോദി നേരിട്ട് ചര്‍ച്ച നടത്തിയത്. ഇന്ത്യയുടെ ഏറ്റവും അടുത്ത പങ്കാളികളില്‍ ഒന്നാണ് ജപ്പാന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്ന വിവിധ വിഷയങ്ങളില്‍ ഫലവത്തായ ചര്‍ച്ച നടത്തിയെന്നും ഇന്ത്യയും ജപ്പാനുമായുള്ള ശക്തമായ കൂട്ടുകെട്ട് ലോകത്തിന് മുഴുവന്‍ ഗുണമുണ്ടാക്കുമെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. അഫ്ഗാന്‍ പ്രതിസന്ധിയുള്‍പ്പെടെ വിവിധ ആഗോള വിഷയങ്ങളില്‍ ഇരുവരും ആശയങ്ങള്‍ പങ്കുവച്ചു. മഹാമാരി പ്രതിസന്ധിക്കിടെ സുരക്ഷ വിട്ടുവീഴ്ച ചെയ്യാതെ വളരെ മികച്ച രീതിയില്‍ ടോക്കിയോ ഒളിമ്ബിക്-പാരാലിമ്ബിക്‌സുകള്‍ സംഘടിപ്പിച്ച ജപ്പാന്റെ പ്രവര്‍ത്തനങ്ങളെയും മോദി അഭിനന്ദിച്ചു. കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങളും ഇന്ത്യയുടെ നാഷണല്‍ ഹൈഡ്രജന്‍ ഊര്‍ജ പദ്ധതിയുമായി ജപ്പാനീസ് സഹകരണ സാധ്യതകളും ഇരുനേതാക്കളും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തി. ജപ്പാന്‍ പ്രധാനമന്ത്രിയുമായി കൊറോണയ്‌ക്ക് ശേഷം നടത്തുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു അത്.

Related News