Loading ...

Home National

പഞ്ചാബില്‍ പുതിയ ചീഫ് സെക്രട്ടറി അനിരുദ്ധ് തിവാരി

ചണ്ഡീഗഡ്: പഞ്ചാബില്‍ മുഖ്യമന്ത്രി പദത്തിലേറിയതിന് പിന്നാലെ പുതിയ ചീഫ് സെക്രട്ടറിയെ നിയോഗിച്ച്‌ ചരണ്‍ജിത്​ സിങ്​ ചന്നി സര്‍ക്കാര്‍. മികച്ച സര്‍വീസ് റെക്കോര്‍ഡും പ്രതിച്ഛായയും ഉള്ള അനിരുദ്ധ് തിവാരിയാണ് സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറി. വിനി മഹാജന്‍റെ പിന്‍ഗാമിയാണ് ഇദ്ദേഹം .

അഡീഷണല്‍ ചീഫ് സെക്രട്ടറി (കൃഷി, വികസനം)യുടെ ചുമതല വഹിച്ചു വരികയായിരുന്ന അനിരുദ്ധ് 1990 ബാച്ച്‌ ഐ.എ.എസ് ഓഫീസറാണ് .സീനിയോരിറ്റിയില്‍ അഞ്ച് ഐ.എ.എസുകാരെ മറികടന്നാണ് അനിരുദ്ധ് തിവാരിയുടെ നിയമനം. രണ്‍വീര്‍ കൗര്‍, സഞ്ജയ് കുമാര്‍, അഞ്ജലി ഭവ്റ, വിജയ് കുമാര്‍ ജന്‍ജുവ, കൃപ ശങ്കര്‍ സരോജ് എന്നിവരാണ് മുമ്ബിലുള്ളവര്‍. ഇതില്‍ അഞ്ജലി ഭവ്റ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്.

ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്​ രാജിവെച്ചതിന് പിന്നാലെ സെപ്റ്റംബര്‍ 19നാണ് പഞ്ചാബ് കോണ്‍ഗ്രസിലെ ദലിത് മുഖമായ രണ്‍ജിത്​ സിങ്​ ചന്നി പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സുഖ്​ജീന്ദര്‍ സിങ് രണ്‍ധാവ, ഒ.പി. സോണി എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും ചുമതല​യേറ്റു. ​

Related News