Loading ...

Home Kerala

ഭാ​ര​ത് ബ​ന്ദി​ന് എ​ല്‍​ഡി​എ​ഫ് പി​ന്തു​ണ

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ ത​ല​ത്തി​ല്‍ ഈ ​മാ​സം 27ന് ​പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഭാ​ര​ത് ബ​ന്ദി​ന് ഇ​ട​തു​മു​ന്ന​ണി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന് ചേ​ര്‍​ന്ന ഇ​ട​തു​മു​ന്ന​ണി നേ​തൃ​യോ​ഗ​മാ​ണ് പി​ന്തു​ണ അ​റി​യി​ച്ച​ത്.

ഇ​തോ​ടെ തി​ങ്ക​ളാ​ഴ്ച കേ​ര​ള​ത്തി​ലും ഹ​ര്‍​ത്താ​ലാ​കും. ഭാ​ര​ത് ബ​ന്ദ് സം​സ്ഥാ​ന​ത്ത് ഹ​ര്‍​ത്താ​ലാ​യി ആ​ച​രി​ക്കാ​ന്‍ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍ സ​മി​തി​യും തീ​രു​മാ​നി​ച്ചി​രു​ന്നു. രാ​വി​ലെ ആ​റു​മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് ഹ​ര്‍​ത്താ​ല്‍.

പ​ത്ത് മാ​സ​മാ​യി ഇ​ന്ത്യ​യി​ലെ ക​ര്‍​ഷ​ക​ര്‍ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ന്‍ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബി​ജെ​പി സ​ര്‍​ക്കാ​രി​നെ​തി​രെ രാ​ജ്യം മു​ഴു​വ​നാ​യി ഭാ​ര​ത് ബ​ന്ദ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Related News