Loading ...

Home National

കുട്ടികള്‍ക്കുള്ള കോവാക്‌സിന്‍; രണ്ടും മൂന്നും ഘട്ട പരീക്ഷണം പൂര്‍ത്തിയായി

ഹൈദരാബാദ്: ഭാരത് ബയോടെക് നിര്‍മിക്കുന്ന കോവാക്‌സിന്റെ 18 വയസ്സില്‍ താഴെയുള്ളവരിലെ രണ്ടും മൂന്നും ഘട്ട കുത്തിവെപ്പു പരീക്ഷണം പൂര്‍ത്തിയായി. ആയിരത്തോളം പേരില്‍ നടത്തിയ പരീക്ഷണത്തിന്റെ വിവരങ്ങള്‍ അടുത്തയാഴ്ച ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് (ഡി.സി.ജി.ഐ.) നല്‍കുമെന്ന് ഭാരത് ബയോടെക് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കൃഷ്ണ എല്ല അറിയിച്ചു. സെപ്റ്റംബറില്‍ 3.5 കോടി ഡോസ് കോവാക്‌സിനാണ് വിതരണം ചെയ്തത്. ഒക്ടോബറില്‍ 5.5 കോടി ഡോസ് നല്‍കാനാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കമ്ബനി ഉത്പാദിപ്പിക്കുന്ന മൂക്കിലൂടെ നല്‍കാനാവുന്ന വാക്‌സിന്റെ രണ്ടാം ഘട്ടപരീക്ഷണം അടുത്തമാസത്തോടെയുണ്ടാകുമെന്നും കൃഷ്ണ എല്ല അറിയിച്ചു. വൈറസ് പ്രവേശിക്കുന്ന മൂക്കില്‍വെച്ചുതന്നെ അതിനെ പ്രതിരോധിക്കുകയാണ് ഈ വാക്‌സിന്റെ രീതി. മൂന്നുതരത്തിലായിരിക്കും ഇതിന്റെ പരീക്ഷണം. ഒന്നാമത്തേതില്‍ ആദ്യഡോസായി കോവാക്‌സിനും രണ്ടാം ഡോസായി മൂക്കിലൂടെയുള്ള വാക്‌സിനും നല്‍കും. 28 ദിവസത്തെ ഇടവേളയിലായിരിക്കും ഓരോ ഡോസും നല്‍കുന്നത്. 650 പേരെ മൂന്നുസംഘങ്ങളായി തിരിച്ചാകും പരീക്ഷണം.

Related News