Loading ...

Home National

ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി ആം ആദ്മി

ഡല്‍ഹി: വരാനിരിക്കുന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി ആം ആദ്മി.ദേശീയതലത്തിലേക്ക് സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൂടുതല്‍ സംസ്ഥാനങ്ങളില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. ഹിമാചലിലെ 68 സീറ്റുകളിലും ജനവിധി തേടുമെന്ന് എഎപിയുടെ സംസ്ഥാന ചുമതല നിര്‍വഹിക്കുന്ന രത്നേഷ് ഗുപ്ത അറിയിച്ചു. അടുത്ത വര്‍ഷം നവംബറിലാണ് ഹിമാചലില്‍ തെരഞ്ഞെടുപ്പ് നടക്കുക. 1985 മുതല്‍ ബിജെപിയും കോണ്‍ഗ്രസും മാറി മാറി അധികാരത്തിലെത്തിയ സംസ്ഥാനമാണ് ഹിമാചല്‍. നിലവില്‍ ജയ്റാം ഠാക്കൂറിന്റെ കീഴില്‍ എന്‍ഡിഎ സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്.ഹിമാചലില്‍ മത്സരിക്കുമെന്ന് എഎപി നേതാവ് അരവിന്ദ് കെജ് രിവാള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കാനുളള തീരുമാനം കഴിഞ്ഞ ദിവസമാണ് കൈക്കൊണ്ടത്.

Related News