Loading ...

Home National

രാജ്യത്തെ ആദ്യ വൈദ്യുത ദേശീയപാത ഡല്‍ഹിക്കും ജയ്പൂരിനുമിടയില്‍യില്‍

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ വൈദ്യുത ദേശീയപാത നിര്‍മിക്കുക ഡല്‍ഹിക്കും ജയ്പൂരിനുമിടയിലെന്ന് സൂചന.ഡല്‍ഹി - ജയ്പൂര്‍ വൈദ്യുത ഹൈവേ നിര്‍മാണത്തിനായി വിദേശ കമ്ബനിയുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഢ്കരി അറിയിച്ചു. ഡല്‍ഹി - ജയ്പൂരിനു പുറമെ ഡല്‍ഹി - മുംബൈ എക്സ്പ്രസ്‌വേയുടെ ഭാഗം വൈദ്യുത ഹൈവേയാക്കി മാറ്റാനും സ്വീഡനില്‍ നിന്നുള്ള കമ്ബനിയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.ദേശീയപാത നിര്‍മാണത്തിനായി വിദേശ നിക്ഷേപം കണ്ടെത്താന്‍ ശ്രമം നടത്തുമെന്നു ഗഢ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ വൈദ്യുത ഹൈവേ നിര്‍മിക്കാനായി യൂറോപ്യന്‍ യൂണിയനെ ക്ഷണിക്കുകയും ചെയ്തിരുന്നു. ആകെ 22 പുതിയ എക്സ്പ്രസ്‌വേകള്‍ നിര്‍മിക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്. ഇതില്‍ ഏഴെണ്ണത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ഗഢ്കരി അറിയിച്ചു. ഡല്‍ഹിക്കും ജയ്പൂരിനുമിടയില്‍ വൈദ്യുത ദേശീയപാത നിര്‍മിക്കുകയെന്നതു തന്റെ സ്വപ്നാണെന്നു ഗഢ്കരി വെളിപ്പെടുത്തി. നിലവില്‍ ആലോചനാഘട്ടത്തിലുള്ള പദ്ധതിക്കായി വിദേശ കമ്ബനിയുമായി ചര്‍ച്ചകളും നടക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

Related News