Loading ...

Home National

കോവാക്​സിന്​ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാന്‍ വൈകും

വാഷിങ്​ടണ്‍: ഭാരത്​ ബയോടെക്ക്​ നിര്‍മ്മിക്കുന്ന കോവിഡ്​ വാക്​സിനായ കോവാക്​സിന്​ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാന്‍ വൈകുമെന്ന്​ സൂചന. ലോകാരോഗ്യ സംഘടനയുടെ പ്രതിരോധ കുത്തുവെപ്പുകളുമായി ബന്ധപ്പെട്ട വിദഗ്​ധസമിതിയുടെ യോഗം ഒക്​ടോബര്‍ അഞ്ചിനാണ്​ നടക്കുക. ഇതിന്​ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഫൈസര്‍-ബയോടെക്​, ജോണ്‍സണ്‍ & ജോണ്‍സണ്‍, മൊഡേണ, സിനോഫാം, ഓക്​സ്​ഫെഡ്​-ആസ്​ട്ര സെനിക്ക തുടങ്ങിയ വാക്​സിനുകള്‍ക്കാണ്​ ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന്​ അനുമതി നല്‍കിയത്​.

ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന്​ അനുമതി ലഭിച്ച വാക്​സിനുകളിലൊന്നാണ്​ കോവാക്​സിന്‍. ​ഓക്​സ്​ഫെഡ്​-ആസ്​ട്രസെനിക്കയുടെ കോവിഷീല്‍ഡിനൊപ്പം കോവാക്​സിനും രാജ്യത്ത്​ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്​. ജൂലൈ ഒമ്ബതിന്​ തന്നെ കോവാക്​സിന്‍ ലോകാരോഗ്യ സംഘടനയുടെ അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നുവെന്നും ഈ അപേക്ഷ പരിഗണനയിലാണെന്നുമാണ്​ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന്​ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ മറുപടി നല്‍കിയത്​.

കോവാക്​സിന്​ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാത്തത്​ മൂലം പല രാജ്യങ്ങളും വാക്​സിനെ അംഗീകരിച്ചിട്ടില്ല. ഇതുമൂലം ഇന്ത്യയില്‍ നിന്നും വിവിധ രാജ്യങ്ങളിലേക്ക്​ പോവുന്ന പ്രവാസികള്‍ ഉള്‍പ്പടെ ദുരിതത്തിലാണ്​.

Related News