Loading ...

Home National

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക്​ മത്സരിക്കും; പാര്‍ട്ടിയെ പൊളിച്ചുപണിയാന്‍ കമല്‍ഹാസന്‍

ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയില്‍ നിന്ന്​ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ലക്ഷ്യമിട്ട്​ നടന്‍ കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യം തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക്​ മത്സരിക്കും. ഒമ്ബത്​ ജില്ലകളിലേക്ക്​ ഒക്​ടോബര്‍ ആറിനും ഒമ്ബതിനുമായാണ്​ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. പാര്‍ട്ടി സ്​ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി കമല്‍ നേരിട്ടിറങ്ങും.

പാര്‍ട്ടി പുനര്‍നിര്‍മാണത്തിന്‍റെ ചവിട്ടുപടിയായാണ്​ കമല്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്നത്​. 'തദ്ദേശ തെരഞ്ഞെടുപ്പില്‍ എം.എന്‍.എം ഒറ്റക്ക്​ മത്സരിക്കും. ഒമ്ബത്​ ജില്ലകളിലും ഞാന്‍ പ്രചാരണത്തിനെത്തും. പടക്കളത്തില്‍ കാണാം. വിജയം നമുക്കാണ്​' -കമല്‍ ട്വീറ്റ്​ ചെയ്​തു.

ഈ വര്‍ഷം ഏപ്രിലില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ ജനനായക കക്ഷി, ആള്‍ ഇന്ത്യ സമത്വ മക്കള്‍ കക്ഷി എന്നീ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയെങ്കിലും എം.എന്‍.എം ദയനീയമായി പരാജയപ്പെടുകയായിരുന്നു. പാര്‍ട്ടിയുടെ മോശം പ്രകടനത്തിന്​ പിന്നാലെ വൈസ്​ പ്രസിഡന്‍റ്​ ആര്‍. മഹേന്ദ്രന്‍ അടക്കം പ്രമുഖര്‍ പാര്‍ട്ടി വിട്ടു.കഴിഞ്ഞ കാലങ്ങളില്‍ നഗരപ്രദേശങ്ങളില്‍ മാത്രം ചലനം സൃഷ്​ടിക്കാന്‍ സാധിച്ചിരുന്ന പാര്‍ട്ടി ഗ്രാമീണ മേഖലകളിലേക്കും വേരോട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ്​.

Related News