Loading ...

Home National

കശ്​മീരില്‍ വീടിനകത്ത്​ സ്​ഫോടനം; 17കാരി മരിച്ചു, ആറുപേര്‍ക്ക്​ പരിക്ക്​

ശ്രീനഗര്‍: ജമ്മു കശ്​മീരിലെ കുപ്​വാരയില്‍ വീടിനകത്തുണ്ടായ സ്​ഫോടനത്തില്‍ 17കാരി കൊല്ലപ്പെട്ടു. ആറ്​ പേര്‍ക്ക്​ പരിക്കേറ്റു. ഹന്ദ്വാറ പ്രദേശത്തെ തരത്​പോരയിലെ ഗുലാം അഹ്​മദ്​ വാനിയുടെ വീട്ടില്‍ വ്യാഴാഴ്ച രാത്രി 8.45നാണ്​ സ്​ഫോടനമുണ്ടായതെന്ന്​ അധികൃതര്‍ അറിയിച്ചു​. ശബ്​നം വാനിയാണ്​ മരിച്ചത്​. കുടുംബാംഗങ്ങള്‍ക്കാണ്​ പരിക്കേറ്റത്​. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എങ്ങനെയാണ്​ സ്​ഫോടനമുണ്ടായതെന്നും മറ്റും പൊലീസ്​ അന്വേഷിച്ച്‌​ വരികയാണ്​. എല്‍.പി.ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാകാനാണ്​ സാധ്യതയെന്നാണ്​ പ്രാഥമിക നിഗമനം.

Related News