Loading ...

Home National

മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്​മ ദിനമായി ആചരിച്ച്‌​ യൂത്ത്​ കോണ്‍ഗ്രസ്​

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്​റ്റംബര്‍ 17​ 'ദേശീയ തൊഴിലില്ലായ്​മ ദിന'മായി ആചരിച്ച്‌​ യൂത്ത്​ കോണ്‍ഗ്രസ്​. മോദിയുടെ ജന്മദിനം സേവ സമര്‍പ്പണ്‍ അഭിയാനായി ആചരിക്കാനുള്ള ബി.ജെ.പിയുടെ തീരുമാനത്തിന്​ ബദലായാണ്​ യൂത്ത്​ കോണ്‍ഗ്രസിന്‍റെ തീരുമാനം.

ദേശീയ തൊഴിലില്ലായ്​മ ദിനത്തിന്‍റെ ഭാഗമായി യൂത്ത്​ കോണ്‍ഗ്രസ്​ രാജ്യമെമ്ബാടും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. തൊഴിലില്ലായ്​മ, കുറഞ്ഞ വളര്‍ച്ച നിരക്ക്​, ഇന്ധന വില വര്‍ധന തുടങ്ങിയ ഉയര്‍ത്തിക്കാട്ടിയാണ്​ പ്രതിഷേധം. 'ദേശീയ തൊഴിലില്ലായ്​മ ദിനം' എന്ന ഹാഷ്​ടാഗില്‍ ലക്ഷകണക്കിന്​ ട്വീറ്റുകളാണ്​ ട്വിറ്ററില്‍ നിറഞ്ഞത്​.

'45 വര്‍ഷത്തെ ഏറ്റവും കൂടിയ തൊഴിലില്ലായ്​മ നിരക്ക്​, 40 വര്‍ഷത്തിനുള്ളി​െല ഏറ്റവും താഴ്ന്ന ജി.ഡി.പി വളര്‍ച്ച നിരക്ക്​, കര്‍ഷകരുടെ വരുമാനം 14 വര്‍ഷത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിരക്കില്‍, ജുംല പ​ാക്കേജിന്​ 20 ലക്ഷം കോടി, 15 കോടി പേര്‍ക്ക്​ തൊഴില്‍ നഷ്​ടം, പെട്രോള്‍ ലിറ്ററിന്​ 110 രൂപ, ഡീസല്‍ ലിറ്ററിന്​ 100 രൂപ -അതുകൊണ്ടാണ്​ ഇന്ത്യ ദേശീയ തൊഴിലില്ലായ്​മ ദിനം ആഘോഷിക്കുന്നത്​' -യൂത്ത്​ കോണ്‍ഗ്രസ്​ തലവന്‍ ശ്രീനിവാസ്​ ബി.വി ട്വിറ്ററില്‍ കുറിച്ചു.

തൊഴിലില്ലാത്ത യുവജനങ്ങള്‍ രാജ്യത്തെ തെരുവിലൂടെ അലയുകയാണെന്നും ശ്രീനിവാസ്​ പറഞ്ഞു. വര്‍ഷംതോറും രണ്ടുകോടി തൊഴിലുകള്‍ നല്‍കുമെന്ന വലിയ വാഗ്​ദാനം നല്‍കിയാണ്​ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്​. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ പൂര്‍ണമായും മൗനം പാലിക്കുകയാണെന്നും അവര്‍ ആരോപിച്ചു. മോദിയുടെ ജന്മദിനം 'ജുംല ദിവസാ'യും ആഘോഷിക്കുകയാണ്​ ​േദശീയ യുവജന സംഘടനകള്‍. യുവജനങ്ങളെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന വഴികള്‍ തുറന്നുകാണിക്കുകയാണ്​ ലക്ഷ്യം. പ്രധാനമന്ത്രിയുടെ ജന്മദിനം പൊള്ളയായ വാഗ്​ദാനങ്ങളുടെ ദിനമായി ആചരിക്കുമെന്ന്​ യുവ ഹല്ല ബോല്‍ സംഘടന അറിയിച്ചിരുന്നു.



Related News