Loading ...

Home Kerala

കേരളം മൊബൈല്‍ ഫോണ്‍ കൈയിലെടുത്തിട്ട് 25 വര്‍ഷം

 à´•àµ‡à´°à´³à´‚ ആദ്യമായി മൊബൈല്‍ ഫോണ്‍ കൈയിലെടുത്തിട്ട് ഇന്ന് കാല്‍ നൂറ്റാണ്ട്. 1996 സെപ്റ്റംബര്‍ 17ന് ആയിരുന്നു മലയാളമണ്ണില്‍ 'ഹലോ, വിളികള്‍ക്ക് തുടക്കംകുറിച്ചത്. മലയാളത്തിന്റെ വിശ്വസാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ള കൊച്ചിയിലെ ദക്ഷിണമേഖലാ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ à´Ž ആര്‍ ടാന്‍ഡനു ഹലോ പറഞ്ഞായിരുന്നു തുടക്കം. തകഴിക്കു പിന്നാലെ മാധവിക്കുട്ടിയുമായും ടാന്‍ഡന്‍ മൊബൈലില്‍ വിളിച്ചു. നോക്കിയ ഹാന്‍ഡ്സെറ്റായിരുന്നു അന്ന് ഉപയോ​ഗിച്ചത്. എസ്കോട്ടെല്‍ ആണ് സേവനദാതാവ്.

കേരളത്തിലാദ്യമായി മൊബൈല്‍ സേവനം തുടങ്ങിയത് എസ്‌കോടെല്‍ ആണ്. അന്ന് ഔട്‌ഗോയിങ് കോളുകള്‍ക്ക് മിനിട്ടിന് 16.80 രൂപയായിരുന്നു നിരക്ക്. ഇന്‍കമിങ് കോളുകള്‍ക്കും ആദ്യകാലത്ത് നിരക്ക് ഈടാക്കിയിരുന്നു എന്നതാണ് മറ്റൊരു വസ്തുത. മിനിറ്റിന് 8.40 രൂപയാണ് ഇന്‍കമിങ്ങിന് നല്‍കേണ്ടിയിരുന്നത്. എസ്‌കോടെലിനെ പില്‍ക്കാലത്ത് ഐഡിയ ഏറ്റെടുത്തു.

1995 ജൂലൈ 31നായിരുന്നു ഇന്ത്യയില്‍ ആദ്യമായി മൊബൈല്‍ ഫോണ്‍ എത്തിയത്. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി സുഖ്‌റാം ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസുവിനെ വിളിച്ചായിരുന്നു തുടക്കം. കൊല്‍ക്കത്തയിലെ സെക്രട്ടേറിയേറ്റ്‌ ആയ 'റൈറ്റേര്‍സ് ബില്‍ഡിങ്ങില്‍' നിന്നായിരുന്നു ആ കാള്‍ പോയത്. നോക്കിയ ഫോണ്‍ ആയിരുന്നു അതും. ഇന്ത്യയില്‍ ആദ്യമായി മൊബൈല്‍ ഫോണ്‍ സേവനം ലഭ്യമായ സ്ഥലം ഡല്‍ഹി ആണ്.

ഓര്‍ക്കുന്നോ നോക്കിയ 1610!

വാക്കിടോക്കി പോലുള്ള ഹാന്‍ഡ്സെറ്റില്‍ തുടക്കംകുറിച്ച നോക്കിയ ആണ് ഹാന്‍ഡ്സെറ്റുകളില്‍ അധികായര്‍. 1610 ആയിരുന്നു മോഡല്‍, കാല്‍കിലോ​ഗ്രാം ആയിരുന്നു ഇതിന്റെ ഭാരം. 20,000രൂപയ്ക്ക് മുകളിലായിരുന്നു ഇവയ്ക്ക് വില. എന്നാല്‍ ഇതില്‍ എസ്‌എംഎസ് അയക്കാന്‍ കഴിയുമായിരുന്നില്ല. പിന്നീടുവന്ന ടോര്‍ച്ച്‌ സൗകര്യത്തോടുകൂടിയ 1100മോഡല്‍ ഏറെ പ്രചാരം നേടി. 9000രൂപയായിരുന്നു വില. ഇക്കാലത്ത് മോട്ടറോള ആയിരുന്നു നോക്കിയയുടെ പ്രധാന എതിരാളി. എന്നാല്‍ 2000ല്‍ എയര്‍ട്ടെല്‍ കേരളത്തില്‍ കളം നിറഞ്ഞു. എല്ലാവര്‍ക്കും ഒരേ താരിഫുമായി ആയിരുന്നു രം​ഗപ്രവേശനം.

2002ലാണ് ഇന്‍കമിങ് സൗജന്യം എന്ന ആകര്‍ഷണവുമായി ബിഎസ്‌എന്‍എല്‍ രം​ഗപ്രവേശനം നടത്തി. ഇതിനുപുറമേ ഔട്ട്​ഗോയിങ് നിരക്ക് 16.80 രൂപയില്‍ നിന്ന് 8.40 രൂപയാക്കി. ഇതിനുപിന്നാലെയാണ് എല്ലാ കമ്ബനികളും ഇന്‍കമിങ് സൗജന്യമാക്കിയത്. ഇതേവര്‍ഷം തന്നെയാണ് രാജ്യത്തെ സേവനദാതാക്കളുടെ എണ്ണവും ഉയര്‍ന്നത്. ഇന്ത്യയിലാകെ 420ഉം കേരളത്തില്‍ 10ഉം കമ്ബനികള്‍ 2ജി സേവനവുമായി കളം നിറഞ്ഞു. എസ്കോട്ടെല്‍, എച്ച്‌ (ബിപിഎല്‍), ബിഎസ്‌എന്‍എല്‍, എയര്‍ടെല്‍, റിലയന്‍സ്, ടാറ്റാ ഡോക്കോമോ, യൂണിനോര്‍, എയല്‍സെല്‍, എംടിഎസ്, വിഡിയോകോണ്‍ എന്നിവയാണ് കേരളത്തില്‍ ഉണ്ടായിരുന്നത്.

3ജി, ടച്ച്‌... സ്മാര്‍ട്ട്ഫോണ്‍

2010ല്‍ 3ജിയുമായി ബിഎസ്‌എന്‍എല്‍ എത്തി. ഇതേ സമയത്ത് തന്നെയായിരുന്നു ടച്ച്‌ ഫോണുകളും വിപണിയിലെത്തിയത്. സാംസങ് ആണ് ടച്ച്‌ ഫോണില്‍ മുന്നില്‍. ഇതിനുപിന്നാലെ പ്രമുഖ കമ്ബനികളായ സോണി എറിക്സണ്‍, ആപ്പിള്‍, വാവേ, എച്ച്‌ടിസി, എല്‍ ജി എന്നിവ കേരളത്തിലുമെത്തി. ഇതിനുപിന്നാലെ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോം എത്തി, സ്മാര്‍ട്ട്ഫോണിലേക്കുള്ള ചുവടുമാറ്റവും സംഭവിച്ചു.

2016ലാണ് 4ജിക്ക് തുടക്കമാകുന്നത്. ഐഡിയയും വോഡഫോണുമാണ് തുടക്കമിട്ടതെങ്കിലും ഒരു കൊല്ലം മുഴുവന്‍ സൗജന്യ ഡേറ്റ എന്ന വമ്ബന്‍ ഓഫറുമായി ജിയോ കളം നിറഞ്ഞു. ഇപ്പോള്‍ പ്രതിവര്‍ഷം ഒരക്കോടി മൊബൈല്‍ ഫോണുകള്‍ വിറ്റഴിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. 4.5 കോടി മൊബൈല്‍ കണക്ഷനുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. ഇതില്‍ 1,67,32,881 പേര്‍ വോഡഫോണ്‍ ഐഡിയ ഉപഭോക്താക്കളാണ്, 1,08,38,81‌4 പേര്‍ ബിഎസ്‌എന്‍എല്‍ 1,06,80,602 പേര്‍ ജിയോ ഉപഭോക്താക്കളുമാണ്. 68,38,692 പേര്‍ എയര്‍ടെല്‍ ഇപയോക്താക്കളാണ്.

Related News