Loading ...

Home National

ദത്തെടുക്കല്‍ നടപടികളിലെ നൂലാമാലങ്ങള്‍ ലഘൂകരിക്കും; നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ദത്തെടുക്കലിന്റെ ഭാ​ഗമായുള്ള നടപടികള്‍ ലഘൂകരിക്കാന്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം. കുട്ടികളെ ദത്തെടുത്താല്‍ വിദേശത്തു നിന്നുള്ളവര്‍ 2 വര്‍ഷം ഇന്ത്യയില്‍ താമസിക്കണം എന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളില്‍ മാറ്റം വരുത്തും. കുട്ടികളെ സംരക്ഷിക്കുന്ന കേന്ദ്രങ്ങള്‍ക്കുള്ള ചട്ടങ്ങള്‍ കര്‍ശനമാക്കാനും നടപടികള്‍ സ്വീകരിക്കും. ഹിന്ദു അഡോപ്ഷന്‍ ആന്‍ഡ് മെയിന്റനന്‍സ് ആക്‌ട് (എച്ച്‌എഎംഎ) അനുസരിച്ചു വിദേശരാജ്യങ്ങളില്‍ സ്ഥിരതാമസമാക്കിയവര്‍ ദത്തെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുമ്ബോള്‍ കുട്ടികള്‍ക്കു വീസ, പാസ്പോര്‍ട്ട് എന്നിവ ലഭിക്കുന്നതില്‍ തടസ്സം നേരിടുന്നുവെന്ന പരാതി വ്യാപകമായിരുന്നു. ഇതോടെയാണ് വ്യവസ്ഥകളില്‍ മാറ്റം വരുത്തുന്നത്. പുതുതായി കുട്ടികളെ സംരക്ഷിക്കുന്ന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യപ്പെടുന്നവരുടെയും പശ്ചാത്തലം കര്‍ശനമായി പരിശോധിക്കും. ദേശീയ ശിശുസംരക്ഷണ സമിതി 2018ല്‍ നടത്തിയ ഓഡിറ്റില്‍ രാജ്യത്തെ കുട്ടികള്‍ക്കു വേണ്ടിയുള്ള 2874 കേന്ദ്രങ്ങളില്‍ 54 എണ്ണം മാത്രമാണു ബാലാവകാശ നിയമം പാലിക്കുന്നതെന്നു കണ്ടെത്തിയിരുന്നു.

Related News