Loading ...

Home National

കേരളത്തിന് അധിക വായ്പയെടുക്കാന്‍ അനുമതി നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തിന് അധികമായി 2,255 കോ‌ടി രൂപ വായ്പയെടുക്കാന്‍ കേന്ദ്ര ധനവിനിയോ​ഗ വകുപ്പ് അനുമതി നല്‍കി. 11 സംസ്ഥാനങ്ങള്‍ക്കുമായി 15,721 കോടി രൂപയുടെ അധിക വായ്പാ അനുമതിയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
സാമ്ബത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തിലെ മൂലധന ചെലവിനായി കേന്ദ്രം നിശ്ചയിച്ച ലക്ഷ്യം കൈവരിച്ച 11 സംസ്ഥാനങ്ങള്‍ക്കാണ് അനുമതി. വികസന പദ്ധതികള്‍ക്കുളള ചെലവാണ് മൂലധന ചെലവായി കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കുന്നത്. സംസ്ഥാന ജിഡിപിയുടെ 0.25 ശതമാനത്തിന് തുല്യമായ തുകയ്ക്കാണ് ഓരോ സംസ്ഥാനത്തിനും വായ്പയെടുക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. കേരളം, ഉത്താരഖണ്ഡ്, രാജസ്ഥാന്‍, നാ​ഗാലാന്‍ഡ്, മേഘാലയ, മണിപ്പൂര്‍, ആന്ധ്രപ്രദേശ്, ബീഹാര്‍, ഛത്തീസ്​ഗഡ്, ഹരിയാന, മധ്യപ്രദേശ് എന്നിവയാണ് അധിക വായ്പാ അനുമതി ലഭിച്ച സംസ്ഥാനങ്ങള്‍.

Related News