Loading ...

Home Kerala

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം നാളെ മു​ത​ല്‍ അ​ദാ​നി ഗ്രൂപ്പ് എ​റ്റെ​ടു​ക്കും

ശം​ഖും​മു​ഖം (തിരുവനന്തപുരം): ചൊ​വ്വാ​ഴ്ച മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തിന്റെ  ന​ട​ത്തി​പ്പ് അ​വ​കാ​ശം അ​ദാ​നി ഗ്രൂ​പ് എ​റ്റെ​ടു​ക്കും. ആ​ദ്യ ഒ​രു വ​ര്‍ഷം അ​ദാ​നി ഗ്രൂ​പ് എ​യ​ര്‍പോ​ര്‍ട്ട് അ​തോ​റി​റ്റി​യു​മാ​യി ചേ​ര്‍ന്ന് സം​യു​ക്ത​മാ​യി ന​ട​ത്തി​പ്പ് മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കും. എ​ന്നാ​ല്‍ പാ​ട്ട​ക്ക​രാ​ര്‍ പ്ര​കാ​ര​മു​ള്ള തു​ക അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളു​ടെ ചു​മ​ത​ല ചെ​വ്വാ​ഴ്ച മു​ത​ല്‍ അ​ദാ​നി ഗ്രൂ​പ്പി​നാ​ണ്.

അ​ടു​ത്ത​വ​ര്‍ഷം മു​ത​ല്‍ വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പിന്റെ  പൂ​ര്‍ണ​മാ​യു​ള്ള അ​വ​കാ​ശം അ​ദാ​നി​യു​ടെ ക​ര​ങ്ങ​ളി​ലേ​ക്ക് മാ​ത്ര​മാ​യി മാ​റും. എ​യ​ര്‍പോ​ര്‍ട്ട് ന​ട​ത്തി​പ്പ് എ​റ്റെ​ടു​ക്കു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യി ആ​ഗ​സ്​​റ്റ്​ 16 മു​ത​ല്‍ അ​ദാ​നി​ഗ്രൂ​പ്പി​െന്‍റ വി​ദ​ഗ്ധ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി നീ​രീ​ക്ഷ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു.

അ​ദാ​നി ഗ്രൂ​പ്പിന്റെ  പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി എ​യ​ര്‍പോ​ര്‍ട്ട് അ​തോ​റി​റ്റി ശം​ഖും​മു​ഖ​ത്തെ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ബ്ലോ​ക്കി​ല്‍ പ്ര​ത്യേ​കം ഹാ​ള്‍ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു.

പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത മാ​തൃ​ക​യി​ല്‍ 50 വ​ര്‍ഷ​ത്തേ​ക്കാ​ണ് വി​മാ​ന​ത്താ​വ​ള​ത്തിന്റെ  ന​ട​ത്തി​പ്പ് ക​രാ​ര്‍.ഇ​തിന്റെ  ഭാ​ഗ​മാ​യു​ള്ള കൈ​മാ​റ്റ​ക​രാ​ര്‍ എ​യ​ര്‍പോ​ര്‍ട്ട് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യും അ​ദാ​നി ഗ്രൂ​പ്പു​മാ​യി ചേ​ര്‍ന്ന് നേ​ര​ത്തെ ത​ന്ന ഒ​പ്പ്  വെച്ചി​രു​ന്നു. തു​ട​ര്‍ന്ന് വി​മാ​ന​ത്താ​വ​ളം എ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​തിന്റെ  സെ​ക്യൂ​രി​റ്റി ക്ലി​യ​റ​ന്‍സും കേ​ന്ദ്രം ന​ല്‍കി​യി​രു​ന്നു.

കേ​ന്ദ്ര​വും അ​ദാ​നി ഗ്രൂ​പ്പും കൈ​മാ​റ്റ ക​രാ​ര്‍ ഒ​പ്പുവെച്ചെങ്കി​ലും സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഇ​തു​വ​രെ​യും സ്​​റ്റേ​റ്റ് സ​പ്പോ​ര്‍ട്ട് ക​രാ​റി​ല്‍ ഒ​പ്പു​െ​വ​ച്ചി​ട്ടി​ല്ല.വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റു​ന്ന​തി​ന് എ​തി​രെ എ​യ​ര്‍പോ​ര്‍ട്ട് അ​തോ​റി​റ്റി എം​പ്ലോ​യീ​സ് യൂ​നി​യ​നും സം​സ്ഥാ​ന സ​ര്‍ക്കാ​റും സു​പ്രീം​കോ​ട​തി​യി​ല്‍ കേ​സ് ന​ല്‍കി​യി​രി​ക്കു​ക​യാ​ണ്. à´ˆ  ​കേ​സിന്റെ  വി​ധി ഇ​നി​യും വ​രാ​നി​രി​ക്കെ​യാ​ണ് വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പ് എ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് അ​ദാ​നി​ഗ്രൂ​പ് ക​ട​ന്നി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ന്​ ന​ഷ്​​ടം

2018 ന​വം​ബ​ര്‍ മാ​സ​ത്തി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ഉ​ള്‍​പ്പെ​ടെ ആ​റ്​ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കാ​ന്‍ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യോ​ഗം തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇ​തി​നെ തു​ട​ര്‍ന്ന് ഡി​സം​ബ​ര്‍ 14ന് ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ സ്വ​കാ​ര്യ​വ​ത്​​ക​ര​ണ​ത്തി​നു​ള്ള നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ഇ​റ​ക്കു​ക​യും 2019 ഫെ​ബ്രു​വ​രി 16വ​രെ ബി​ഡ് സ്വീ​ക​രി​ക്കു​ക​യും 25ന് ​ബി​ഡ് പൊ​ട്ടി​ക്കു​ക​യും ചെ​യ്തു. ബി​ഡി​ല്‍ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ന്ന് പോ​കു​ന്ന ഒ​രു യാ​ത്ര​ക്കാ​ര​ന് 168 രൂ​പ എ​ന്ന നി​ര​ക്കി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ തു​ക രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത് അ​ദാ​നി ഗ്രൂ​പ്പാ​യി​രു​ന്നു. സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ വി​മാ​ന​ത്താ​വ​ളം എ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ര്‍ക്കാ​റി​നാ​യി ടെ​ന്‍ഡ​ര്‍ ന​ല്‍കി​യ കെ.​എ​സ്.​ഐ.​ഡി.​സി ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെട്ടു

കെ.​എ​സ്.​ഐ.​ഡി.​സി​ക്ക് ബി​ഡി​ല്‍ പ​ത്ത് ശ​ത​മാ​ന​ത്തിന്റെ  ഓ​ഹ​രി വി​ഹി​തം ന​ല്‍കി​യെ​ങ്കി​ലും അ​ദാ​നി ഗ്രൂ​പ് ന​ല്‍കി​യി​രി​ക്കു​ന്ന തു​ക താ​ഴെ മാ​ത്ര​മേ കെ.​എ​സ്.​ഐ.​ഡി.​സി​ക്ക് എ​ത്താ​ന്‍ ക​ഴി​ഞ്ഞു​ള്ളൂ. ഇ​തോ​ടെ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ 43 വ​ര്‍ഷ​ത്തോ​ളം കോ​ടി​ക​ള്‍ മു​ട​ക്കി കാ​ത്തു​സം​ര​ക്ഷി​ച്ചി​രു​ന്ന വി​മാ​ന​ത്താ​വ​ള​ത്തിന്റെ  അ​വ​കാ​ശ​മാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന് 50 വ​ര്‍ഷ​ത്തേ​ക്ക് ഇ​ല്ലാ​താ​കു​ന്ന​ത്.

Related News