Loading ...

Home National

ജ​​ന​​വി​​രു​​ദ്ധ ന​​യ​​ങ്ങ​​ള്‍: ഗാര്‍ഡിയന്‍ ഓഫിസറുടെ യോഗത്തില്‍ കവരത്തി പഞ്ചായത്ത് അംഗങ്ങളുടെ പ്രതിഷേധം

കൊ​​ച്ചി: ഗാ​​ര്‍​​ഡി​​യ​​ന്‍ ഓ​​ഫി​​സ​​ര്‍ വി​​ളി​​ച്ച യോ​​ഗ​​ത്തി​​ല്‍ അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​റു​​ടെ​​യും ഭ​​ര​​ണ​​കൂ​​ട​​ത്തിെ​ന്‍​റ​​യും ജ​​ന​​വി​​രു​​ദ്ധ ന​​യ​​ങ്ങ​​ള്‍​​ക്കെ​​തി​​രെ ക​​വ​​ര​​ത്തി വി​​ല്ലേ​​ജ് ദ്വീ​​പ് പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളു​​ടെ പ്ര​​തി​​ഷേ​​ധം. വി​​വാ​​ദ പ​​ദ്ധ​​തി​​ക​​ള്‍ ഉ​​ള്‍​​പ്പെ​​ടെ​​യു​​ള്ള​​വ വേ​​ഗ​​ത്തി​​ല്‍ ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​ന് ദ്വീ​​പു​​ക​​ളി​​ല്‍ പ്ര​​ത്യേ​​കം നി​​യോ​​ഗി​​ക്ക​​പ്പെ​​ട്ട ഗാ​​ര്‍​​ഡി​​യ​​ന്‍ ഓ​​ഫി​​സ​​ര്‍ വെ​​ള്ളി​​യാ​​ഴ്ച​​യാ​​ണ് ക​​വ​​ര​​ത്തി​​യി​​ല്‍ യോ​​ഗം വി​​ളി​​ച്ച​​ത്.

വി​​ല്ലേ​​ജ് ദ്വീ​​പ് പ​​ഞ്ചാ​​യ​​ത്ത് അ​​ധ്യ​​ക്ഷ​​ന്‍ ടി. ​​അ​​ബ്​​​ദു​​ല്‍ ഖാ​​ദ​​റിെ​ന്‍​റ നേ​​തൃ​​ത്വ​​ത്തി​​ല്‍ കൗ​​ണ്‍​​സി​​ല​​ര്‍​​മാ​​ര്‍ ഭ​​ര​​ണ-​​പ്ര​​തി​​പ​​ക്ഷ ഭേ​​ദ​​മ​​ന്യേ നേ​​രി​​ട്ടെ​​ത്തി പ്ര​​തി​​ഷേ​​ധം അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ജ​​ന​​ങ്ങ​​ളെ സേ​​വി​​ക്കു​​ക​​യാ​​ണ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​റു​​ടെ ക​​ട​​മ​​യെ​​ന്ന് ഓ​​ര്‍​​മ​​പ്പെ​​ടു​​ത്തി ഗാ​​ര്‍​​ഡി​​യ​​ന്‍ ഓ​​ഫി​​സ​​ര്‍ സ​​ചി​​ന്‍ ശ​​ര്‍​​മ​​ക്ക് ക​​ത്ത് ന​​ല്‍​​കി.

ഇ​​പ്പോ​​ഴ​​ത്തെ ഭ​​ര​​ണ​​കൂ​​ടം ജ​​ന​​ങ്ങ​​ളെ പ​​ര​​മാ​​വ​​ധി ദ്രോ​​ഹി​​ക്കു​​ക​​യാ​​ണ്. ഇ​​ത്ത​​രം സാ​​ഹ​​ച​​ര്യ​​ങ്ങ​​ള്‍ നി​​ല​​നി​​ല്‍​​ക്കു​​മ്ബോ​​ള്‍ ജ​​നാ​​ധി​​പ​​ത്യ​​വി​​രു​​ദ്ധ ന​​ട​​പ​​ടി​​ക​​ള്‍​​ക്ക് ഒ​​പ്പം​​നി​​ല്‍​​ക്കാ​​ന്‍ ത​​ങ്ങ​​ള്‍​​ക്ക് ക​​ഴി​​യി​​ല്ലെ​​ന്നും ഇ​​വ​​ര്‍ വ്യ​​ക്ത​​മാ​​ക്കി.

Related News