Loading ...

Home National

അഫ്ഗാന്‍ ജയിലില്‍നിന്നു രക്ഷപ്പെട്ട ഐഎസ് ഭീകരര്‍ ഇന്ത്യയിലേക്ക്; രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അഫ്ഗാന്‍ ജയിലുകളില്‍നിന്നു രക്ഷപ്പെട്ട ഇന്ത്യക്കാരായ 25 ഐഎസ് ഭീകരരുടെ സംഘം ഇന്ത്യയിലേക്കു കടന്നേക്കാമെന്നു രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. താലിബാന്‍ അഫ്ഗാനില്‍ ഭരണം പിടിക്കുന്ന സമയത്ത് ജയിലുകളില്‍നിന്നു രക്ഷപ്പെട്ടവരാണ് ഇവര്‍. ദേശീയ അന്വേഷണ ഏജന്‍സിയുടെ പട്ടികിയില്‍ ഉള്ളവരാണ് ഇവരെന്നും ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പട്ടികയില്‍ ഉള്ള ഇരുപത്തിയഞ്ചു പേരും അഫ്ഗാനിലേക്കു പോയതായ വിവരം മാത്രമാണ് എന്‍ഐഎയുടെ പക്കല്‍ ഉള്ളതെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. ഇപ്പോഴത്തെ പുതിയ സംഭവ വികാസത്തെക്കുറിച്ച്‌ എന്‍ഐഎയ്ക്കു വിവരം ലഭിച്ചിട്ടില്ല. അഫ്ഗാനിലെ നന്‍ഗാര്‍ഗഢ് പ്രവിശ്യയിലാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതാണ് എന്നാണ് അറിയുന്നത്. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍നിന്ന് ഐഎസില്‍ ചേരാന്‍ പോയവരാണ്, സംഘത്തിലെ ഭൂരിഭാഗവും. 2016 മുതല്‍ 2018 വരെയുള്ള കാലത്താണ് ഇവര്‍ അഫ്ഗാനിലേക്കു പോയത്. ഡല്‍ഹി, കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെ വിവിധ കേസുകളുമായി ബന്ധപ്പെട്ടാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎയ്ക്കു ലഭിച്ചത്. എന്‍ഐഎയുടെ ആവശ്യം അനുസരിച്ച്‌ ഇവര്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

Related News