Loading ...

Home Kerala

വിദ്യാര്‍ഥികളുടെ വാക്‌സിനേഷന്‍ നടത്തുക ആരോഗ്യവകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി

തിരുവനന്തപുര‌ം: വിദ്യാര്‍ഥികളുടെ വാക്‌സിനേഷന്‍ ആരോഗ്യവകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തും. സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച്‌ വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുള്‍പ്പെടെയുള്ളവരുടെ കണക്കെടുക്കും. അതടിസ്ഥാനമാക്കി അവിടെത്തന്നെ വാക്‌സിന്‍ ക്യാമ്ബുകള്‍ സംഘടിപ്പിക്കും.സെപ്റ്റംബര്‍ 30നകം 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ 77 ശതമാനത്തിലധികം പേര്‍ ആദ്യഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്.അതേസമയം, സംസ്ഥാനത്തിന് 9,55,290 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. എട്ടുലക്ഷം കോവിഷീല്‍ഡ് വാക്‌സിനും 1,55,290 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്.തിരുവനന്തപുരത്ത് 2,71,000, എറണാകുളത്ത് 3,14,500, കോഴിക്കോട് 2,14,500 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് ലഭ്യമായത്.കോവാക്‌സിന്‍ തിരുവനന്തപുരത്താണ് ലഭിച്ചത്. ലഭ്യമായ വാക്‌സിന്‍ വിവിധ ജില്ലകളിലെത്തിച്ചുവരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.




Related News