Loading ...

Home Kerala

കേരളത്തില്‍ രണ്ടര മാസത്തിനിടെ കോവിഡ് ബാധിച്ചു മരിച്ചവരില്‍ 97% പേരും ഒരു ഡോസ് വാക്‌സീന്‍ പോലും സ്വീകരിക്കാത്തവര്‍

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ രണ്ടര മാസത്തിനിടെ കോവിഡ് ബാധിച്ചു മരിച്ചവരില്‍ 97% പേര്‍ ഒരു ഡോസ് വാക്‌സീന്‍ പോലും സ്വീകരിക്കാത്തവരാണെന്ന് ആരോഗ്യവകുപ്പിന്റെ പഠന റിപ്പോര്‍ട്ട്. ജൂണ്‍ 18 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെയുള്ള കാലയളവിലെ മരണങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇതനുസരിച്ച്‌ കോവിഡ് ബാധിച്ച്‌ മരിച്ച 9195 പേരില്‍ 8290 പേരും വാക്‌സീന്‍ ഒരു ഡോസ് പോലും എടുത്തിരുന്നില്ല. ഒമ്ബത് ലക്ഷത്തിലേറെപ്പേര്‍ വാക്‌സീന്‍ എടുക്കാന്‍ വിമുഖത തുടരുന്നു എന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, കഴിഞ്ഞ രണ്ടരമാസക്കലയളവില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് തൃശൂരിലാണ്. ഇവിടെ മരിച്ചവരില്‍ 1021 പേരും ഒരു ഡോസ് വാക്‌സിന്‍ പോലും എടുത്തിരുന്നില്ലെന്നും കണക്കുകളില്‍ പറയുന്നു.

Related News