Loading ...

Home Kerala

ലാബ് പൂട്ടിച്ച നടപടി രാഷ്ട്രീയ പ്രേരിതം; ലാബ് ഉടമകള്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി: കൊച്ചിയില്‍ ഇന്നലെ പൂട്ടിച്ച ഇടപ്പള്ളി ഹെല്‍ത്ത് കെയര്‍ ലാബ് ഉടമകള്‍ എല്ലാ ചട്ടങ്ങളും പാലിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് പറഞ്ഞു . സ്ഥാപനത്തില്‍ നിന്ന് അച്ചടക്കലംഘനത്തിന് പുറത്താക്കിയ ജീവനക്കാരി രാഷ്രീയ സ്വാധീനം ഉപയോഗിച്ച്‌ നടപടി എടുപ്പിച്ചതാണ്.കൂടാതെ പൂട്ടിച്ചതിനു പിന്നാലെ ഒരു മന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫോണിലൂടെ വെല്ലുവിളിച്ചുവെന്നും ഉടമകള്‍ ആരോപിക്കുന്നു.തുടര്‍ച്ചയായി ഒരു മാസം ഒരേ പി.പി.ഇ കിറ്റ് ഉപയോ​ഗിക്കുന്നത് പ്രായോഗികമല്ലെന്നും കിറ്റുകള്‍ മാറി മാറി ഉപയോഗിക്കുന്നുണ്ടെന്നും ലാബ് ഉടമകള്‍ അവകാശപ്പെടുന്നു.കൂടാതെ ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരെ ഹൈകോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് ലാബ് ഉടമ ടി.വിഷ്ണു കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Related News