Loading ...

Home Kerala

ഹരിത സംസ്ഥാന കമ്മറ്റിയെ പിരിച്ചുവി​ട്ടെന്ന്​ മുസ്​ലിംലീഗ്​

കോ​ഴി​ക്കോ​ട്​: എം.എസ്​.എഫ്​ വനിത വിഭാഗമായ ഹരിത സംസ്ഥാന കമ്മറ്റിയെ പിരിച്ചു​വി​ട്ടെന്ന്​ മുസ്​ലിംലീഗ്​. ഇന്ന്​ കോഴിക്കോട്​ ചേര്‍ന്ന ലീഗ്​ ഉന്നതാധികാര സമിതി യോഗത്തിന്​ ശേഷം സംസ്ഥാന സെക്രട്ടറി പി.എം.എ സലാമാണ്​ പിരിച്ചുവി​ട്ടതായി​ അറിയിച്ചത്​. ഹരിത നടത്തിയത്​ കടുത്ത ചട്ട ലംഘനമാണെന്നും​ പുതിയ കമ്മറ്റി നിലവില്‍ വരുമെന്നും സംസ്ഥാന സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചു. ഹരിത കമ്മറ്റിയുടെ കാലാവധി നേരത്തേ അവസാനിച്ചതാണെന്നും സലാം പറഞ്ഞു.

നേരത്തേ 'ഹരിത' സംസ്ഥാന കമ്മിറ്റിയെ മുസ്​ലിംലീഗ്​ നേതൃത്വം മരവിപ്പിച്ചിരുന്നു. പി.കെ. നവാസ്​, എം.എസ്​.എഫ്​ ജില്ല പ്രസിഡന്‍റ്​ കബീര്‍ മുതുപറമ്ബ്​, വി.എ. വഹാബ്​ എന്നിവരോട്​ വിശദീകരണവും തേടിയിരുന്നു.

'ഹരിത' നേതാക്കളെ എം.എസ്.എഫ്​ ഭാരവാഹികള്‍ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുസ്​ലിം ലീഗ്​ ഉന്നത നേതൃത്വം ​േ​നരത്തേ ഇരു വിഭാഗവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

മുസ്​ലിം ലീഗ്​ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ്​ ബഷീര്‍ എം.പി, എം.കെ. മുനീര്‍ എം.എല്‍.എ, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, മലപ്പുറം ജില്ല പ്രസിഡന്‍റ്​ സാദിഖലി ശിഹാബ്​ തങ്ങള്‍ എന്നിവരാണ്​ കൂടിക്കാഴ്ച നടത്തിയത്​​.

'ഹരിത' സംസ്ഥാന ഭാരവാഹികള്‍ക്കെതിരെ എം.എസ്​.എഫ്​ സംസ്ഥാന പ്രസിഡന്‍റ്​ പി.കെ. നവാസ്​, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി വി.എ. വഹാബ്​ എന്നിവര്‍ നടത്തിയ പരാമര്‍ശം വലിയ വിവാദം സൃഷ്​ടിച്ചിരുന്നു. 'ഹരിത' ഭാരവാഹികള്‍ വനിത കമീഷനില്‍ പരാതി നല്‍കിയതോടെയാണ്​ വിവരം പുറത്തായത്​.

ജൂണ്‍ 22ന് കോഴിക്കോട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംഘടന സംബന്ധിച്ച്‌ കാര്യങ്ങളില്‍ നവാസ് ഹരിതയുടെ അഭിപ്രായം ആവശ്യപ്പെട്ട്​ സംസാരിക്കവെ അതിനെ വിശേഷിപ്പിച്ചത് 'വേശ്യക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകും' എന്നാണെന്ന് വനിതാ കമീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച്‌ മാനസികമായും സംഘടനപരമായും വ്യക്തിപരമായും തകര്‍ക്കാന്‍ ശ്രമിക്കുകയുമാണ് എന്നാണ്​ പരാതി. എം.എസ്.എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായ വഹാബ് ഫോണ്‍ മുഖേനയും മറ്റും അസഭ്യവാക്കുകള്‍ ഉപയോഗിച്ചാണ് അധിക്ഷേപിച്ചെന്നും ഇവര്‍ ആരോപിച്ചു. ജില്ല കമ്മിറ്റി യോഗത്തില്‍ അധിക്ഷേപിച്ചെന്ന് വ്യക്തമാക്കി ജില്ലാ പ്രസിഡന്‍റ് കബീറിനെതിരെ ഹരിത നേതാവ് ആഷിഖ ഖാനവും രംഗത്തെത്തിയിരുന്നു.

Related News