Loading ...

Home Kerala

വര്‍ഷം 51.4 ലക്ഷം യൂണിറ്റ് വെെദ്യുതി ഉല്‍പ്പാദിപ്പിക്കും; അപ്പര്‍ കല്ലാര്‍ പദ്ധതി നിര്‍മാണം അന്തിമഘട്ടത്തില്‍

അടിമാലി: രണ്ട് മെഗാവാട്ട് വെെദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന അപ്പര്‍ കല്ലാര്‍ ചെറുകിട ജലവെെദ്യുത പദ്ധതി നാടിന് സമര്‍പ്പിക്കാനൊരുങ്ങുന്നു. പദ്ധതിയുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. വര്‍ഷം 51.4 ലക്ഷം യൂണിറ്റ് വെെദ്യുതിയാണ് ഇവിടെ ഉല്പാദിപ്പിക്കുക.

15 . 26 കാേടിക്ക് കരാര്‍ നല്‍കിയ പദ്ധതി 2016ലാണ് നിര്‍മാണം തുടങ്ങിയത്. 2018 ലെ മഹാപ്രളയം നിര്‍മാണത്തെ സാരമായി ബാധിച്ചിരുന്നു. ഇതാേടെ പെെലിങ് വര്‍ക്കുകള്‍ക്കായി മൂന്ന് കാേടി അധികമായി ചിലവഴിച്ചു. ടര്‍ബയിന്‍ ഉള്‍പ്പെടെ വെള്ളം എത്തിച്ച്‌ പ്രവര്‍ത്തിക്കുന്ന എല്ലാ മെക്കാനിക്ക് ഭാഗവും കൃത്യമായി പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്.

1964 ല്‍ നേര്യമംഗലം വൈദ്യുത നിലയത്തിലേക്ക് അധിക വെള്ളമെത്തിക്കാന്‍ വിരിപാറയില്‍ നിര്‍മിച്ച തടയണയും പെെപ്പ് ലെെന്‍ ഭാഗവും ഉപയാേഗപ്പെടുത്തിയാണ് പദ്ധതിയുടെ നിര്‍മാണം. 550 മീറ്റര്‍ ടണലും 180 മീറ്റര്‍ സ്റ്റീല്‍ പെന്‍സ്റ്റാേക്ക് പെെപ്പ് ലെെനും രണ്ട് ടര്‍ബയിനുമാണ് നിര്‍മാണം നടത്തിയത്.

1.2 മീറ്റര്‍ വ്യാസമാണ് പെന്‍സ്റ്റാേക്ക് പെെപ്പിനുള്ളത്. കല്ലാറില്‍ നിന്നും മാങ്കുളത്തേക്ക് വെെദ്യുതി കാെണ്ടു പാേകുന്ന 11 കെ.വി ലെെനിലേക്കാണ് ഇവിടെ ഉല്പാപാദിപ്പിക്കുന്ന വെെദ്യുതി കടത്തി വിടുക. ഇതിനായി പ്രത്യേഗ ട്രാന്‍സ്ഫോമറും സ്ഥാപിച്ച്‌ കഴിഞ്ഞു. ഫ്രീക്കന്‍സി വേരിയേഷന്‍ വരാതിരിക്കാനാണിത്.

കല്ലാര്‍ മുതല്‍ വിരിപാറ വരെ ഏലക്കാട്ടിലൂടെയാണ് 11 കെ.വി ലെെന്‍ കടന്ന് പാേകുന്നത്. ഇത് മരം മറിഞ്ഞ് ലെെന്‍ കേടാകുകയും ചെയ്യുന്നു. ഈ സമയത്തുണ്ടാകുന്ന പ്രതിസന്ധി മറികടക്കാന്‍ ഈ ഭാഗത്ത് ഭൂഗര്‍ഭ കേബിള്‍ ഇടുന്നതിനെ കുറിച്ചും ബാേര്‍ഡ് ആലാേചിക്കുന്നു.

കെെനഗിരി, പിച്ചാട് എന്നിവിടങ്ങളിലും രണ്ട് മെഗാവാട്ടിന്‍റെ രണ്ട് ചെറുകിട പദ്ധതികള്‍ നിര്‍മാണം നടന്നു വരുന്നു. ഇവകൂടി നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് പള്ളിവാസല്‍ പദ്ധതിയിലേക്ക് ഹെെ ടെന്‍ഷെന്‍ ലെെന്‍ എത്തിച്ച്‌ ഉല്പാദിപ്പിക്കുന്ന വെെദ്യുതി കൂടുതല്‍ മേഖലയിലേക്ക് കാെണ്ടു പാേകുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്.

Related News