Loading ...

Home Kerala

കുറ്റൂരിലെ ലോക്ഡൗണ്‍ ലംഘനം: പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം കേസ്; പ്രതികള്‍ 'സിപിഎം പ്രവര്‍ത്തകര്‍'

പത്തനംതിട്ട: തിരുവല്ല കുറ്റൂരില്‍ ഞായറാഴ്ച ലോക്ഡൗണ്‍ ലംഘിച്ച്‌ സി.പി.എം പരിപാടി സംഘടിപ്പിച്ചതില്‍ പോലീസ് കേസെടുത്തു. പകര്‍ച്ചവ്യാധി നിരോധ നിയമപ്രകാരമാണ് കേസ്. സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നതെങ്കിലും പ്രതിപ്പട്ടികയില്‍ ആരുടെയും പേരില്ല. പ്രതികളുടെ പേരിന്റെ സ്ഥാനത്ത് 'സി.പി.എം പ്രവര്‍ത്തകര്‍' എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കുറ്റൂരില്‍ സി.പി.എമ്മില്‍ ചേരുന്നവരുടെ അംഗത്വ വിതരണം നടന്ന ചടങ്ങാണ് കേസിന് ആധാരം. കുറ്റൂരില്‍ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ഒരു വീടിന്റെ മതില്‍ പൊളിക്കുകയും ഗഹൃനാഥനെ ആക്രമിക്കുകയും ചെയ്ത കേസിലെ ഗുണഭോക്താക്കളാണ് സി.പി.എമ്മില്‍ ചേര്‍ന്നത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം്, ജില്ലാ സെക്രട്ടറി, പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. നൂറിലേറെ പേര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സംഭവം വിവദമാവുകയും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയുമാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായത്.

Related News