Loading ...

Home Kerala

നിപ്പ;ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണം,16 സ്ഥ​ല​ങ്ങ​ളി​ല്‍ റോ​ഡ് അ​ട​ച്ചു

മു​ക്കം: നി​പ്പ വൈ​റ​സ് ബാ​ധി​ച്ച്‌ പ​ന്ത്ര​ണ്ടു വ​യ​സു​കാ​ര​ന്‍ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ചാ​ത്ത​മം​ഗ​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. പോ​ലീ​സി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും ഗ്രാ​മ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രു​ടേ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

പ​ഞ്ചാ​യ​ത്തി​ലെ നാ​ലു വാ​ര്‍​ഡു​ക​ളി​ലാ​യി 16 സ്ഥ​ല​ത്ത് റോ​ഡു​ക​ള്‍ അ​ട​ച്ചി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ല്‍ പോ​ലീ​സി​നെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. രോ​ഗം സ്ഥി​രീ​ക​രി​ച്ച പാ​ഴൂ​ര്‍, മു​ന്നൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളു​ള്‍​പ്പെ​ടു​ന്ന ഒ​ന്‍​പ​താം വാ​ര്‍​ഡ് പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. സ​മീ​പ​വാ​ര്‍​ഡു​ക​ളാ​യ 8, 10, 12 എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഭാ​ഗി​ക​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

കു​ട്ടി​യു​ടെ വീ​ട് സ്ഥി​തി ചെ​യ്യു​ന്ന മാ​വൂ​ര്‍- പു​ല്‍​പ്പ​റ​മ്ബ്-​കൂ​ളി​മാ​ട് റോ​ഡി​ന്‍റെ​യും ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യു​ടെ​യും ഇ​ട​യി​ലാ​യി 45 ഓ​ളം വീ​ടു​ക​ളാ​ണു​ള്ള​ത്. ഈ ​വീ​ട്ടു​കാ​രോ​ട് ജാ​ഗ്ര​ത പു​ല​ര്‍​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ ത​ന്നെ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​ന്പ​താം വാ​ര്‍​ഡി​ലെ റോ​ഡു​ക​ള്‍ അ​ട​ച്ചി​രു​ന്നു. പ്ര​ധാ​ന റോ​ഡാ​യ കു​ളി​മാ​ട് - പു​ല്‍​പ്പ​റ​മ്ബ് റോ​ഡ് ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്ബ​തോ​ടെ അ​ട​ച്ചു.

പ്രാ​ഥ​മി​ക സ​മ്ബ​ര്‍​ക്ക​മു​ള്ള പ്ര​ദേ​ശ​ത്തെ 20 പേ​രു​ടേ​തു​ള്‍​പ്പെ​ടെ 158 ആ​ളു​ക​ളു​ടെ പ​ട്ടി​ക ആ​രോ​ഗ്യ വ​കു​പ്പ് ത​യാ​റാ​ക്കി. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളും ഐ​സൊ​ലേ​ഷ​നി​ലാ​ണ്.

Related News