Loading ...

Home National

കുവൈറ്റില്‍ എത്തിപ്പെടാനാവാത്ത പ്രവാസി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാകേന്ദ്രം മാറ്റാനുള്ള ഓപ്ഷന്‍ നല്‍കുമെന്ന് ഇന്ത്യന്‍ എംബസി

കുവൈറ്റ് സിറ്റി: നേരത്തെ അപേക്ഷിച്ച പ്രകാരം നീറ്റ് പരീക്ഷാ കേന്ദ്രമായി കുവൈറ്റ് ലഭിക്കുകയും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്താല്‍ കുവൈറ്റിലേക്ക് എത്തുവാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഇന്ത്യയിലെ ഏതെങ്കിലും നഗരത്തിലോ ദുബായിലേക്കോ പരീക്ഷാകേന്ദ്രം മാറ്റാനുള്ള ഓപ്ഷന്‍ നല്‍കുന്നുള്ളൂവെന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി കുവൈത്തിലേക്ക് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും വിമാന സര്‍വീസുകളില്ല.

കുവൈറ്റില്‍ നിന്ന് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് [email protected], [email protected] എന്ന ഇ-മെയിലുകള്‍ വഴി സംശയങ്ങള്‍ ദുരീകരിക്കാവുന്നതാണെന്ന് എംബസി അറിയിച്ചു. കുവൈറ്റിലെ നീറ്റ് പരീക്ഷാകേന്ദ്രം ക്രമീകരിച്ചിരിക്കുന്നത് ഇന്ത്യന്‍ എംബസ്സി അങ്കണത്തിലാണ്.നേരത്തെ പ്രവാസി രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചാണ് കുവൈറ്റിലും പിന്നീട് ദുബൈയിലും നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചത്.

Related News