Loading ...

Home National

അനധികൃത നിര്‍മ്മാണം; നോയിഡയിലെ ഇരട്ട ടവര്‍ സ്വന്തം ചെലവില്‍ പൊളിച്ചുനീക്കാന്‍ സുപ്രീം കോടതി നിർദ്ദേശം

ന്യുഡല്‍ഹി: നോയിഡയില്‍ അനധികൃതമായി നിര്‍മ്മിച്ച ഇരട്ട ടവര്‍ സൂപ്പര്‍ടെക് എമറാള്‍ഡ് പൊളിച്ചുനീക്കാന്‍ സുപ്രീം കോടതി ഉത്തരവ്. 1000 ഫ്‌ളാറ്റുകള്‍ ഉള്‍പ്പെടുന്ന ഈ സൗധം മൂന്നു മാസത്തിനുള്ളില്‍ പൊളിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കെട്ടിടം നിര്‍മ്മിച്ച റിയല്‍ എസ്‌റ്റേറ്റ് കമ്ബനി തന്നെ സ്വന്തം ചെലവില്‍ പൊളിക്കണം. സൂപ്പര്‍ടെക് എമറാള്‍ഡിലെ എല്ലാ ഫ്‌ളാറ്റ് ഉടമകള്‍ക്കും പണം 12% പലിശയടക്കം തിരികെ നല്‍കണം. പൊളിക്കല്‍ നടപടി സുരക്ഷിതമാണെന്ന് സെന്‍ട്രല്‍ ബില്‍ഡിംഗ് റിസേര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേല്‍നോട്ടത്തില്‍ ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റീസുമാരായ ഡി.വൈ ചന്ദ്രചൂഢ്, എം.ആര്‍ ഷാ എന്നിവരുടെ ബെഞ്ചിന്റെതാണ് ഉത്തരവ്. നോയിഡയിലെ ഉദ്യോഗസ്ഥരും കെട്ടിട നിര്‍മ്മാതാക്കളും തമ്മിലുള്ള അവിശുദ്ധബന്ധത്തെ തുടര്‍ന്ന് ചട്ടങ്ങള്‍ ലംഘിച്ചാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നതെന്നും ഈ കേസില്‍ അധികാരികളുടെ ഭാഗത്തുനിന്നുള്ള ഇടപെടല്‍ വലുതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Related News