Loading ...

Home Kerala

കേ​ര​ള റ​ബ​ര്‍ ലി​മി​റ്റ​ഡ് എം​ഡി​യാ​യി ഷീ​ല തോ​മ​സി​നെ നി​യ​മി​ച്ചു

തി​രു​വ​ന​ന്ത​പു​രം: റ​ബ​ര്‍ അ​ധി​ഷ്ഠി​ത മൂ​ല്യ​വ​ര്‍​ധി​ത ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ രൂ​പം ന​ല്‍​കി​യ കേ​ര​ള റ​ബ​ര്‍ ലി​മി​റ്റ​ഡി​ന്‍റെ ചെ​യ​ര്‍​മാ​ന്‍ ആ​ന്‍​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി മു​ന്‍ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യും അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ഷീ​ല തോ​മ​സി​നെ നി​യ​മി​ച്ചു. റ​ബ​ര്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍, നാ​ച്ചു​റ​ല്‍ റ​ബ​ര്‍ പ്രൊ​ഡ്യൂ​സിം​ഗ് ക​ണ്‍​ട്രീ​സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച അ​നു​ഭ​വ​വു​മാ​യാ​ണ് ഷീ​ല തോ​മ​സ് പു​തി​യ ക​ന്പ​നി​യു​ടെ ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന​ത്. അ​ഞ്ചം​ഗ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡും ഇ​തോ​ടൊ​പ്പം നി​ല​വി​ല്‍ വ​ന്നു.

വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍, കെ​എ​സ്‌ഐ​ഡി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍, കി​ന്‍​ഫ്ര മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍, റ​ബ​ര്‍ ബോ​ര്‍​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​എ​ന്‍ രാ​ഘ​വ​ന്‍ എ​ന്നി​വ​രാ​ണ് ബോ​ര്‍​ഡി​ലു​ള്ള​ത്. കൊ​ച്ചി സി​യാ​ല്‍ മാ​തൃ​ക​യി​ലാ​ണ് ക​ന്പ​നി​യു​ടെ പ്ര​വ​ര്‍​ത്ത​നം വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. ക​ന്പ​നി​യു​ടെ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. ഉ​ട​നെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും.

Related News