Loading ...

Home National

വിവാദങ്ങള്‍ക്കിടയിലും പോലീസിനെ കൈവിടാതെ ഹരിയാന മുഖ്യമന്ത്രി

ചണ്ഡിഗഡ്: കര്‍ഷക പ്രക്ഷോഭത്തിനെതിരായ ഹരിയാന പോലീസിന്‍െ്‌റ അക്രോശവും ലാത്തിച്ചാര്‍ജും വിവാദമാകുമ്ബോള്‍ പോലീസിനെ കൈവിടാതെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ഹരിയാനയിലെ കര്‍ണാലില്‍ പ്രതിഷേധിച്ച കര്‍ഷകരുടെ തല തകര്‍ക്കാന്‍ ആക്രോശിച്ച ഐഎഎസ് ഓഫീസറുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് വന്‍ പ്രതിഷേധം ഉയര്‍ന്നത്. പോലീസിന്‍െ്‌റ നടപടിയെ ന്യായീകരിച്ച മുഖ്യമന്ത്രി , തലതകര്‍ക്കുക എന്ന പ്രതികരണം തെറ്റായി പോയെന്നും പ്രതികരിച്ചു. ഓഫീസറുടെ ആ വാക്കുകള്‍ തെറ്റായിപ്പോയി. എന്നാല്‍ ക്രമസമാധാന നില നിയന്ത്രിക്കാന്‍ കര്‍ശനമായി തന്നെ ഇടപെടേണ്ടതുണ്ടെന്നും അദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉദ്യോഗസ്ഥനെതിരെ എന്തെങ്കിലും നടപടി എടുക്കണമെങ്കില്‍ അത് ആദ്യം ജില്ലാ ഭരണകൂടം വിലയിരുത്തണം. ഡിജിപിയും പരിശോധിച്ച്‌ വരകികയാണ്. അതേസമയം ക്രമസമാധാനം നിലനിര്‍ത്താന്‍ കര്‍ശനമായ നടപടികള്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

Related News