Loading ...

Home National

ബംഗളൂരുവിലെ കെങ്കേരി മെട്രോ പാത തുറന്നു

ബംഗളൂരു: നമ്മ മെട്രോ പര്‍പ്പിള്‍ ലൈനില്‍ മൈസൂരു റോഡ്​ സ്​റ്റേഷന്‍ മുതല്‍ കെങ്കേരി വരെയുള്ള പാത തുറന്നു. നഗരത്തിലെ ഗതാഗതക്കുരുക്ക്​ ഒഴിവാക്കി കെങ്കേരിയിലെത്താന്‍ കഴിയുമെന്നതാണ്​ നേട്ടം. നമ്മ മെട്രോ രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി പര്‍പ്പിള്‍ ലൈന്‍ കെങ്കേരി വരെ ദീര്‍ഘിപ്പിച്ചത്​​ കേരളത്തിലേക്കു​ള്ള ബസ്​ യാത്രക്കാര്‍ക്കും  ഏറെ സൗകര്യപ്രദമാണ്​.

നിലവില്‍ സാറ്റലൈറ്റ്​ ബസ്​സ്​റ്റേഷനില്‍നിന്ന്​ കെങ്കേരി, മൈസൂരു വഴി കേരളത്തിലേക്ക്​ പുറപ്പെട​ുന്ന ബസുകളിലെക്കുള്ള യാത്രക്കാര്‍ ദീപാഞ്​ജലി നഗര്‍ മെട്രോ സ്​റ്റേഷനില്‍ ഇറങ്ങി ഒന്നര കിലോമീറ്റര്‍ മാറിയുള്ള സാറ്റലൈറ്റ്​ ബസ്​ സ്​റ്റാന്‍ഡിലേക്ക്​ ടാക്​സിയിലോ കാല്‍നടയായോ ആണ്​ എത്താറ്​​. കെ​േങ്കരിയിലേക്ക്​ മെട്രോ സര്‍വിസ്​ ദീര്‍ഘിപ്പിച്ചതോടെ ബസ്​ യാത്രക്കാര്‍ക്ക്​ ബോര്‍ഡിങ്​ പോയന്‍റ്​ കെങ്കേരി നല്‍കി മെട്രോ സ്​റ്റേഷന്​ സമീപം കാത്തുനിന്നാല്‍ മതിയാവും.

സില്‍ക്ക്​ ബോര്‍ഡ്​ - ഇലക്​ട്രോണിക്​ സിറ്റി - ബൊമ്മസാന്ദ്ര മെട്രോ പാത പൂര്‍ത്തിയാവുന്നതോടെ സേലം, പാലക്കാട്​ വഴി കേരളത്തിലേക്ക്​ പോകുന്ന ബസ്​ യാത്രക്കാര്‍ക്ക്​ മെട്രോ വഴി ഇലക്​ട്രോണിക്​ സിറ്റിയിലെത്തിയാല്‍ ഇത്തരത്തില്‍ ഗതാഗതക്കുരുക്ക്​ ഒഴിവാക്കാനും സമയം ലാഭിക്കാനുമാവും. ബൈയപ്പനഹള്ളി - കെ.ആര്‍ പുരത്തേക്കുള്ള പാതയുടെ പ്രവൃത്തിയും പുരോഗതിയിലാണ്​. തെക്കന്‍ കേരളത്തിലേക്കുള്ള ട്രെയിന്‍ യാത്രക്കാര്‍ക്ക്​ എളപ്പത്തില്‍ കെ.ആര്‍ പുരം സ്​റ്റേഷനിലെത്താന്‍ à´ˆ  പാത സഹായിക്കും.

മൈസൂരു റോഡ് മുതല്‍ കെങ്കേരി ബസ്ടെര്‍മിനല്‍ വരെയുള്ള​ 6.2 കിലോമീറ്റര്‍ പാതയില്‍ നായന്ദനഹള്ളി, രാജരാജേശ്വരി നഗര്‍, ജ്ഞാനഭാരതി, പട്ടണഗരെ, മൈലസാന്ദ്ര എന്നിവയാണ് മറ്റു സ്​റ്റേഷനുകള്‍.

രാവിലെ എട്ടു​ മുതല്‍ 11 വരെയും വൈകീട്ട്​ 4.30 മുതല്‍ 7.30 വരെയും  പര്‍പ്പിള്‍ ലൈനിലെ ​ബൈയപ്പനഹള്ളിയില്‍നിന്ന്​ ആരംഭിക്കുന്ന എല്ലാ മെട്രോ ട്രെയിനുകളും കെങ്കേരി വരെ സര്‍വിസ്​ നടത്തും. പകല്‍ സമയങ്ങളില്‍ യാത്രക്കാര്‍ വര്‍ധിച്ചാല്‍ എല്ലാ ട്രെയിനുകളും കെങ്കേരി വരെ         ഓടിക്കുമെന്നും ബി.à´Žà´‚.ആര്‍.സി.എല്‍ à´Žà´‚.à´¡à´¿ അന്‍ജും പര്‍വേസ് പറഞ്ഞു.

തിങ്കളാഴ്​ച മുതല്‍ ഈ റൂട്ടിലെ മെട്രോ സ്​റ്റേഷനുകളെ ബന്ധിപ്പിച്ച്‌​ ബി.എം.ടി.സിയുടെ ഫീഡര്‍ സര്‍വിസുകള്‍ ആരംഭിക്കും. ഒമ്പത്​ റൂട്ടുകളില്‍ 499 ട്രിപ്പുകളിലായി 35 ബസുകളാണ്​ സര്‍വിസ്​ നടത്തുക. രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പത്​ വരെയാണ്​ സര്‍വിസ്​. യാത്രക്കാരുടെ തിരക്കുണ്ടെങ്കില്‍ കൂടുതല്‍ സര്‍വിസ്​ ഏര്‍പ്പെടുത്തുമെന്ന്​ ബി.എം.ടി.സി അധികൃതര്‍ അറിയിച്ചു.

Related News