Loading ...

Home Education

വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിക്കില്ല; നീറ്റ്​ പരീക്ഷ മാറ്റില്ലെന്ന്​ നാഷണല്‍ ടെസ്​റ്റിങ്​ ഏജന്‍സി

ന്യൂഡല്‍ഹി: മെഡിക്കല്‍ എന്‍ട്രന്‍സ്​ പരീക്ഷയായ നീറ്റ്​ നേരത്തെ നിശ്​ചയിച്ച തീയതിയില്‍ തന്നെ നടക്കുമെന്ന്​ നാഷണല്‍ ടെസ്​റ്റിങ്​ ഏജന്‍സി. വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ച്‌​ പരീക്ഷ മാറ്റില്ലെന്നാണ്​ എന്‍.ടി.എ അറിയിച്ചിരിക്കുന്നത്​. സെപ്​റ്റംബര്‍ 12ന്​ ത​ന്നെ പരീക്ഷ നടത്തുമെന്ന്​ ഏജന്‍സി വ്യക്​തമാക്കി.നീറ്റ്​ പരീക്ഷ സി.ബി.എസ്​.ഇ ബോര്‍ഡ്​ പരീക്ഷകള്‍ക്ക്​ തടസമാവില്ലെന്ന്​ എന്‍.ടി.എ ഡയറക്​ടര്‍ ജനറല്‍ വിനീത്​ ജോഷി പറഞ്ഞു. നീറ്റ്​ പരീക്ഷാ ശ്രമങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നിലവില്‍ പദ്ധതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീറ്റ്​ തീയതി ഇപ്പോള്‍ മാറ്റിയാല്‍ അത്​ പരീക്ഷ രണ്ട്​ മാസത്തോളം വൈകുന്നതിന്​ ഇടയാക്കുമെന്ന്​ നേരത്തെ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ പരീക്ഷാ തീയതി മാറ്റില്ലെന്ന്​ എന്‍.ടി.എ ഔദ്യോഗികമായി തന്നെ അറിയിച്ചിരിക്കുന്നത്​​.നീറ്റ്​ പരീക്ഷ നടക്കുന്ന ആഴ്​ചയില്‍ തന്നെയാണ്​ സി.ബി.എസ്​.ഇയുടെ ഇംപ്രൂവ്​മെന്‍റ്​ പരീക്ഷകളും നടക്കുന്നത്​. അതുകൊണ്ട്​ നീറ്റ്​ മാറ്റണമെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. സെപ്​റ്റംബര്‍ ആറാം തീയതി സി.ബി.എസ്​.ഇ ബയോളജി​, ഒമ്ബതാം തീയതി ഫിസിക്​സ്​ എന്നീ വിഷയങ്ങളുടെ ഇംപ്രൂവ്​മെന്‍റ്​ പരീക്ഷകള്‍ നടക്കുന്നുണ്ട്​. എന്നാല്‍, നീറ്റ്​ ഈ പരീക്ഷകള്‍ക്ക്​ തടസം സൃഷ്​ടിക്കില്ലെന്നാണ്​ എന്‍.ടി.എ ഇപ്പോള്‍ വ്യക്​തമാക്കുന്നത്​.

Related News