Loading ...

Home National

കര്‍ഷക പ്രക്ഷോഭം; സെപ്​റ്റംബര്‍ 25ന്​ ഭാരത്​ ബന്ദിന്​ ആഹ്വാനം ചെയ്​ത്​ സംയുക്ത കിസാന്‍ മോര്‍ച്ച

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക ​നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭം വ്യാപിപ്പിക്കുനനതിന്‍റെ ഭാഗമായി സെപംറ്റംബര്‍ 25ന്​ ഭാരത്​ ബന്ദിന്​ ആഹ്വാനം ചെയ്​ത്​ സംയുക്ത കിസാന്‍ മോര്‍ച്ച. ഒമ്പതുമാസമായി ഡല്‍ഹിയിലെ അതിര്‍ത്തിയില്‍ തുടരുന്ന കര്‍ഷക പ്രക്ഷോഭം രാജ്യമെമ്ബാടും വ്യാപിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയാണ്​ ലക്ഷ്യം.

സിംഘു അതിര്‍ത്തിയില്‍ നടത്തിയ നേതാക്കളുടെ വാര്‍ത്ത സമ്മേളനത്തിലാണ്​ പ്രഖ്യാപനം. 'സെപ്​റ്റംബര്‍ 25ന്​ ഭാരത്​ ബന്ദിന്​ ആഹ്വാനം ചെയ്യുന്നു. കഴിഞ്ഞവര്‍ഷവും ഇതേദിവസം​ സമാനരീതിയില്‍ ഭാരത്​ ബന്ദ്​ നടത്തിയിരുന്നു. കോവിഡ്​ ഭീഷണി നിലനില്‍ക്കുമ്പോഴും മുന്‍ വര്‍ഷത്തേക്കാള്‍ മികച്ച രീതിയില്‍ ബന്ദ്​ വിജയിപ്പിക്കാന്‍ സാധിക്കും' -എസ്​.കെ.എം നേതാവ്​ ആഷിശ്​ മിത്തല്‍ പറഞ്ഞു.

കര്‍ഷകരുടെ കൂട്ടായ്​മ ഒരു വിജയമാണെന്നും 22 സംസ്​ഥാനങ്ങളില്‍നിന്ന്​ പ്രതിനിധികള്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്​ത്രീകളുടെയും കുട്ടികളുടെയും ആദിവാസികളുടെയും വിദ്യാര്‍ഥികളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന 300ഓ​ളം സംഘടനകളും കര്‍ഷക സംഘടനും പ്രക്ഷോഭത്തില്‍ അണിനിരന്നിട്ടുണ്ടെന്നും പറഞ്ഞു.

പാചക വാതക- ഇന്ധന വില വര്‍ധനയിലൂടെ കാര്‍ഷകര്‍, തൊഴിലാളികള്‍, സാധാരണക്കാര്‍ എന്നിവരില്‍നിന്ന്​​ പണം ഈടാക്കാനാണ്​ സര്‍ക്കാറിന്‍റെ ശ്രമമെന്നും എസ്​.കെ.എം നേതാക്കള്‍ കുറ്റപ്പെടുത്തി. ​

Related News