Loading ...

Home Kerala

അമ്പതിലേറെ കിടക്കയുള്ള ആശുപ​ത്രികള്‍ക്ക്​ മിനി ഓക്​സിജന്‍ പ്ലാന്‍റ്​ നിര്‍ബന്ധമാക്കും

പാ​ല​ക്കാ​ട്​: ​കോ​വി​ഡ്​ ചി​കി​ത്സ ഫ​ല​പ്ര​ദ​മാ​ക്കാ​നും മ​ര​ണ നി​ര​ക്ക് ​കു​റ​ച്ചു​കൊ​ണ്ടു​വ​രാ​നും ആ​ശു​പ​ത്രി​ക​ളി​ല്‍ ഓ​ക്​​സി​ജ​ന്‍ കി​ട​ക്ക​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കാ​ന്‍ നാ​ഷ​ന​ല്‍ കൗ​ണ്‍​സി​ല്‍ ഫോ​ര്‍ ക്ലി​നി​ക്ക​ല്‍ എ​സ്​​റ്റാ​ബ്ലി​ഷ്മെന്‍റ്​​സിന്റെ  ശി​പാ​ര്‍​ശ. 50ല്‍ ​കൂ​ടു​ത​ല്‍ കി​ട​ക്ക​യു​ള്ള ആ​ശു​പ​​ത്രി​ക​ള്‍​ക്ക്​ മി​നി ഓ​ക്​​സി​ജ​ന്‍ പ്ലാ​ന്‍​റ്​ നി​ര്‍​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നും കൗ​ണ്‍​സി​ല്‍ നി​ര്‍​ദേ​ശി​ച്ചു.

ഇ​ത്ത​രം ആ​ശു​പ​ത്രി​ക​ളി​ലെ മൂ​ന്നി​ലൊ​ന്ന്​ കി​ട​ക്ക​ക​ള്‍ ഓ​ക്​​സി​ജ​ന്‍ സൗ​ക​ര്യ​മു​ള്ള​വ​യാ​യി​രി​ക്ക​ണ​മെ​ന്നും 48 മു​ത​ല്‍ 72 മ​ണി​ക്കൂ​ര്‍ വ​രെ ഓ​ക്​​സി​ജ​ന്‍ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​വു​ന്ന ബാ​ക്ക്​​അ​പ്പ്​ സൗ​ക​ര്യം വേ​ണ​മെ​ന്നും ശി​പാ​ര്‍​ശ​യി​ലു​ണ്ട്. പ​രി​ഷ്ക​രി​ച്ച പൊ​തു​ജ​നാ​രോ​ഗ്യ നി​ല​വാ​ര​ത്തി​ല്‍ വി​വി​ധ കാ​റ്റ​ഗ​റി​യി​ലു​ള്ള ആ​ശു​പ​ത്രി​ക​ള്‍​ക്കു​ള്ള ഓ​ക്സി​ജ​ന്‍ ആ​വ​ശ്യ​ക​ത നി​ര്‍​വ​ചി​ക്ക​ണം.

കോ​വി​ഡ്​ ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ ഓ​ക്സി​ജ​ന്‍ ല​ഭ്യ​മ​ല്ലാ​ത്ത​തു​കൊ​ണ്ടു മാ​ത്ര​മാ​ണ്​ രാ​ജ്യ​ത്ത്​ നൂ​റു​ക​ണ​ക്കി​ന്​ രോ​ഗി​ക​ള്‍ മ​രിച്ചത്. ഭാ​വി​യി​ലും ഇ​ത്ത​രം സാ​ഹ​ച​ര്യം ഉ​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍ കാ​ണ​ണം.

രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച്‌​ ആ​വ​ശ്യാ​നു​സ​ര​ണം ഒാ​ക്​​സി​ജ​ന്‍ കി​ട​ക്ക​യു​ള്ള ആ​ശു​പ​ത്രി ല​ഭ്യ​മാ​യി​രി​ക്ക​ണം. 50ല്‍ ​കൂ​ടു​ത​ല്‍ കി​ട​ക്ക​യു​ള്ള എ​ല്ലാ പു​തി​യ ആ​ശു​പ​ത്രി​ക​ള്‍​ക്കും ക്ലി​നി​ക്ക​ല്‍ എ​സ്​​റ്റാ​ബ്ലി​ഷ്മെന്‍റ്​ നി​യ​മ​പ്ര​കാ​രം ര​ജി​സ്ട്രേ​ഷ​ന്​ നി​ശ്​​ചി​ത നി​ല​വാ​ര​മു​ള്ള മി​നി ഓ​ക്സി​ജ​ന്‍ പ്ലാ​ന്‍​റ്​ നി​ര്‍​ബ​ന്ധ​മാ​ക്ക​ണം.

നി​ല​വി​ലു​ള്ള ആ​ശു​പ​ത്രി​ക​ള്‍​ക്ക്​ മി​നി ഓ​ക്​​സി​ജ​ന്‍ പ്ലാ​ന്‍​റ്​ ഒ​രു​ക്കാ​ന്‍ ഒ​രു വ​ര്‍​ഷം സ​മ​യ​പ​രി​ധി വെ​ക്കാ​മെ​ന്നും കൗ​ണ്‍​സി​ല്‍ നി​ര്‍​ദേ​ശി​ച്ചു. 50ഉം ​അ​തി​ല്‍ കു​റ​വും കി​ട​ക്ക​യു​ള്ള എ​ല്ലാ ചെ​റി​യ ആ​ശു​പ​ത്രി​ക​ളും ഓ​ക്സി​ജ​ന്‍ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തും​വി​ധം അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്ക​ണം.

നാ​ഷ​ന​ല്‍ ഹെ​ല്‍​ത്ത് സി​സ്​​റ്റം റി​സോ​ഴ്സ് സെന്‍റ​ര്‍ (എ​ന്‍.​എ​ച്ച്‌.​ആ​ര്‍.​സി), ഇ​ന്ത്യ​ന്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് സ്​​റ്റാ​ന്‍​ഡേ​ര്‍​ഡ്സ് (ഐ.​പി.​എ​ച്ച്‌.​എ​സ്) എ​ന്നി​വ പ​രി​ഷ്​​ക​രി​ച്ച്‌​ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ആ​ശു​പ​ത്രി​ക​ള്‍​ക്ക് ഓ​ക്സി​ജ​ന്‍ ​ആ​വ​ശ്യ​ക​ത നി​ര്‍​വ​ചി​ക്ക​​ണ​മെ​ന്നും കൗ​ണ്‍​സി​ല്‍ ശുപാ​ര്‍​ശ ചെ​യ്യു​ന്നു. ആ​വ​ശ്യ​മെ​ങ്കി​ല്‍ വി​ദൂ​ര മേ​ഖ​ല​ക​ള്‍​ക്കാ​യി പ്ര​ത്യേ​കം മാ​ന​ദ​ണ്ഡം കൊ​ണ്ടു​വ​രാ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു.

ആ​ശു​പ​ത്രി​യി​ലെ മി​നി​മം മാ​ന​ദ​ണ്ഡം ഉ​റ​പ്പു​വ​രു​ത്താ​ന്‍​ ക്ലി​നി​ക്ക​ല്‍ എ​സ്​​റ്റാ​ബ്ലി​ഷ്മെന്‍റ്സ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന് കൗ​ണ്‍​സി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ ശു​പാ​ര്‍​ശ ചെ​യ്യു​ന്നു

Related News