Loading ...

Home Kerala

സുപ്രീംകോടതി മുന്‍പാകെ നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരാമെന്ന വിശ്വാസമുണ്ട്: തോമസ് ചാണ്ടി

തിരുവനന്തപുരം > ഹൈക്കോടതിയുടെ വിധി പകര്‍പ്പ് ലഭിച്ചാല്‍ ഉടന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് തോമസ് ചാണ്ടി. കുറ്റവിമുക്തനായാല്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരുമെന്നും തോമസ് ചാണ്ടി വ്യക്തമാക്കി. ആരോപണങ്ങളില്‍ ഒരു ശതമാനം പോലും സത്യമില്ല. നാളെ തന്നെ സുപ്രീംകോടതിയെ സമീപിക്കും. മന്ത്രിസ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ശശീന്ദ്രനല്ലെങ്കില്‍ താന്‍ മന്ത്രിയാകുമെന്നും അദ്ദേഹം വിശദീകരിച്ചു.

 à´œà´¡àµà´œà´¿à´¯àµà´Ÿàµ† പരാമര്‍ശങ്ങളാണ് രാജിയിലേക്ക് നയിച്ചത്. മാര്‍ത്താണ്ഡം കായല്‍ താന്‍ നികത്തിയിട്ടില്ല. കര്‍ഷകര്‍ക്ക് സഞ്ചരിക്കാനയി വഴി മണ്ണിട്ട് വൃത്തിയാക്കുകയായുരുന്നു. സുപ്രീകോടതി മുന്‍പാകെ എന്റെ നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരാന്‍ കഴിയും എന്ന വിശ്വാസം തനിക്കുണ്ട്.സിപിഐ മുന്നണി മര്യാദ പാലിച്ചില്ല. അഞ്ച് ദിവസം മുമ്പ് രാജിയെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും പത്രസമ്മേളനത്തില്‍ തോമസ് ചാണ്ടി മാധ്യമങ്ങോട് വ്യക്തമാക്കി.

Related News