Loading ...

Home Kerala

ഇന്ത്യയിലെ കോവിഡ് രോഗികളിൽ 65 ശതമാനവും കേരളത്തില്‍

രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനുള്ളല്‍ 37,593 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 24,296 പേരും കേരളത്തില്‍ നിന്നാണ്​. രാജ്യത്താകെ 648 മരണങ്ങളാണ്​ കോവിഡ്​ കാരണമാണെന്ന്​ 24 മണിക്കൂറിനിടെ സ്​ഥിരീകരിച്ചത്​. ഔദ്യോഗിക കണക്കനുസരിച്ച്‌​ രാജ്യത്തെ ആകെ കോവിഡ് മരണം 4,35,758 ആയി.

ഇതുവരെ 3.25 കോടി (3,25,12,366) ആളുകള്‍ക്കാണ്​ രാജ്യത്ത് കോവി‍ഡ് സ്ഥിരീകരിച്ചത്. ഇപ്പോള്‍ 3,22,327 പേര്‍ ചികിത്സയിലുണ്ട്. 3,17,54,281 പേര്‍ രോഗമുക്തി നേടി.

കേരളത്തിലാണ് എറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എറ്റവും കൂടുതല്‍ പേര്‍ കോവി‍ഡ് സ്ഥിരീകരിച്ച്‌ ചികിത്സയിലുള്ളതും കേരളത്തിലാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 24,296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ രണ്ടാം സ്​ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 4355 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് സാഹചര്യം സാധാരണനിലയിലാകാന്‍ ഒരു വര്‍ഷം കൂടി വേണ്ടി വരുമെന്നാണ് ലോകാരോഗ്യസംഘടനയുടെ അനുമാനം. ഇന്ത്യയില്‍ ചില പ്രദേശങ്ങളില്‍ മാത്രം വ്യാപനം എന്ന സ്ഥിതി തുടരുമെന്നും മുന്നറിയിപ്പുണ്ട്​.



Related News