Loading ...

Home National

ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍; ഇപിഎഫ് കേസ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന്

 à´¨àµà´¯àµ‚ഡല്‍ഹി: ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ നല്‍കണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന് വിട്ടു. ജസ്റ്റിസ് യു യു ലളിത്, അജയ് റസ്‌തോഗി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് തീരുമാനം. ആര്‍ സി ഗുപ്ത കേസിലെ മുന്‍വിധി അംഗീകരിക്കണമോ വേണ്ടയോ എന്നത് അടക്കമുള്ള വിഷയങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ട് എന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതി വിധി ഉണ്ടായത്.

ഗുപ്ത കേസില്‍ മുമ്ബ് സുപ്രീംകോടതി രണ്ടംഗ ബെഞ്ച് പറഞ്ഞ വിധി ശരിവെച്ചായിരുന്നു ശമ്ബളത്തിന് ആനുപാതികമായി പെന്‍ഷന്‍ എന്ന കേരള ഹൈക്കോടതിയുടെ വിധി. സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധികൂടി പരിശോധിക്കണമെങ്കില്‍ കേസ് മൂന്ന് ജഡ്ജിമാരുള്‍പ്പെട്ട ബെഞ്ചിലേക്ക് മാറ്റേണ്ടിവരുമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ തന്നെ ജസ്റ്റിസ് യു യു ലളിത് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിലാണ് സുപ്രീം കോടതി ഇന്ന് തീരുമാനം അറിയിച്ചത്. ഹൈക്കോടതി വിധി നടപ്പാക്കാത്തതിനെതിരെയുള്ള കോടതിയലക്ഷ്യ നടപടികളില്‍ നിന്ന് ഇപിഎഫ്‌ഒയെയും കേന്ദ്രസര്‍ക്കാരിനെയും സംരക്ഷിക്കുന്ന ഇടക്കാല ഉത്തരവുകള്‍ നിലനില്‍ക്കുമെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.

15,000 രൂപ ശമ്ബള പരിധിയും ജോലി ചെയ്യുന്ന വര്‍ഷവും കണക്കാക്കിയാണ് നിലവില്‍ ഇപിഎഫ് പെന്‍ഷന്‍ തീരുമാനിക്കുന്നത്. ഈ പരിധിയാണ് ഹൈക്കോടതി എടുത്തുകളഞ്ഞത്. ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയും ശരിവെച്ചെങ്കിലും പിന്നീട് തൊഴില്‍ മന്ത്രാലയവും ഇപിഎഫ്‌ഒയും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ച്‌ കേസ് പുനഃപരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ശമ്ബളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ പ്രായോഗികമല്ല എന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാന്‍ ജീവനക്കാരില്‍ നിന്ന് കൂടുതല്‍ വിഹിതം സ്വീകരിക്കണമെന്ന നിര്‍ദേശത്തെയും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു.


Related News