Loading ...

Home Kerala

റേഷന്‍ കടകള്‍ ഇന്നും തുറക്കും; ഇനിയും ഓണക്കിറ്റ് ലഭിക്കാനുള്ളത് 30 ലക്ഷത്തിലേറെ പേര്‍ക്ക്‌

തിരുവനന്തപുരം: ഓണത്തിന് മുന്‍പ് സൗജന്യ ഓണക്കിറ്റ് വിതരണം പൂര്‍ത്തിയാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാളി. ഇനിയും 30 ലക്ഷത്തിലേറെ കാര്‍ഡ് ഉടമകള്‍ക്കാണ് റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ ഓണക്കിറ്റ് ലഭിക്കാനുള്ളത്. 90.67 ലക്ഷം കാര്‍ഡ് ഉടമകളാണ് ആകെയുള്ളത്. ഇതില്‍ വ്യാഴാഴ്ച വരെ 60.60 ലക്ഷം പേര്‍ക്കാണു കിറ്റ് ലഭിച്ചത്. കിറ്റ് സ്റ്റോക്കുണ്ടെന്നാണ് ഇപോസ് മെഷീന്‍ സംവിധാനത്തിലെ കണക്ക് കാണിക്കുന്നത്. എന്നാല്‍ കടകളില്‍ എത്തിച്ചിട്ടില്ലെന്നു വ്യാപാരികള്‍ പറയുന്നു. കി​റ്റി​ലെ വി​ഭ​വ​ങ്ങ​ളാ​യ ഏ​ല​ക്കാ​യ, മി​ല്‍​മ നെ​യ്യ്, ചെ​റു​പ​യ​ര്‍, മ​റ്റ്​ പാ​യ​സ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ ആ​വ​ശ്യ​ത്തി​ന്ന് സ്​​റ്റാ​ക്കി​ല്ലാ​ത്ത​ത് കൊ​ണ്ട് കി​റ്റു​വി​ത​ര​ണം ദി​വ​സ​ങ്ങ​ളോ​ളം മെ​ല്ല​പ്പോ​ക്കി​ലാ​യി​രു​ന്നു. കിറ്റ് കിട്ടാതെ കാര്‍ഡ് ഉടമകള്‍ പലര്‍ക്കും നിരാശരായി മടങ്ങേണ്ടി വന്നു. കിറ്റിനെ ചൊല്ലി പലയിടത്തും വാക്കുതര്‍ക്കമുണ്ടായി. ഓണത്തിനു മുന്‍പു കിറ്റ് വിതരണം പൂര്‍ത്തിയാക്കും എന്നായിരുന്നു പ്രഖ്യാപനം. റേഷന്‍ കടകള്‍ക്ക് ഉത്രാടമായ ഇന്നും പ്രവൃത്തിദിനമാണ്. 3 ദിവസത്തെ അവധിക്കു ശേഷം ചൊവ്വാഴ്ചയാണു പിന്നെ തുറക്കുക. ഓണം കഴിഞ്ഞും കിറ്റ് വിതരണം തുടരുമെന്നാണ് അധികൃതരുടെ വിശദീകരണം.

Related News