Loading ...

Home Kerala

തിരുവോണത്തിന് സംസ്ഥാനത്ത് മഴ കനക്കും, 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

തിരുവന്തപുരം: ഓണദിവസങ്ങളില്‍ സംസ്ഥാനത്തെ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. 5 ജില്ലകളില്‍ യോല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് തിരുവോണദിനമായ ശനിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഞായറാഴ്ചയും യെല്ലോ അലര്‍ട്ട് തുടരും. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ ജാ​ഗ്രതാ മുന്നറിയിപ്പ്. ഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 വരെ മില്ലിമീറ്റര്‍ മഴ ലഭിക്കാം.

Related News