Loading ...

Home National

കാബൂളില്‍ കുടുങ്ങി 41 മലയാളികള്‍,​ കുടുങ്ങിയവരില്‍ സ്‌ത്രീകളും കുട്ടികളും

 à´¤à´¿à´°àµà´µà´¨à´¨àµà´¤à´ªàµà´°à´‚/ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആധിപത്യം സ്ഥാപിച്ചതോടെ കാബൂളില്‍ കുടുങ്ങിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 41 മലയാളികളെ സുരക്ഷിതരായി നാട്ടില്‍ എത്തിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഇതുസംബന്ധിച്ച്‌ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, വിദേശകാര്യ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയ്‌ക്ക് കത്തയച്ചു.

അതേസമയം,​ അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ അംബാസഡര്‍ രുദ്രേന്ദ ടാണ്ഠന്‍ അടക്കം 130 ഇന്ത്യക്കാരെ അമേരിക്കന്‍ സഹായത്തോടെ രക്ഷപ്പെടുത്തി ഇന്നലെ ഡല്‍ഹിയില്‍ എത്തിച്ചു. കാബൂളിലെ അതിസുരക്ഷയുള്ള ഗ്രീന്‍ സോണിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് രുദ്രേന്ദ ടാണ്ഠനെയും ജീവനക്കാരെയും ഇന്നലെ പുലര്‍ച്ചെയാണ് ‌വിമാനത്താവളത്തില്‍ എത്തിച്ചത്. 15 ഇടങ്ങളില്‍ താലിബാന്‍ പരിശോധന ഉണ്ടായിരുന്നു.

കാബൂളിലെ വിവിധ കമ്ബനികളില്‍ ജോലി ചെയ്തവരും കുടുംബാംഗങ്ങളുമാണ് കുടുങ്ങിയ മലയാളികള്‍. താലിബാന്‍ തങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചതായും പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ പിടിച്ചെടുത്തതായും നോര്‍ക്കയിലേക്ക് വിളിച്ചവര്‍ അറിയിച്ചു. തലശേരി സ്വദേശി ദീദില്‍ രാജീവന്‍ എന്നയാളാണ് ആദ്യം നോര്‍ക്കയുമായി ബന്ധപ്പെട്ടത്. രാജീവന്റെ ഫോണ്‍ നമ്ബരും ഇ മെയില്‍ വിലാസവും സഹിതമാണ് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചത്.

നോര്‍ക്ക സി. ഇ. ഒ ഹരികൃഷ്ണന്‍ നമ്ബൂതിരി സര്‍ക്കാരിനെ വിവരം ധരിപ്പിച്ചു. കുടുങ്ങിപ്പോയ ചിലരെ അദ്ദേഹം നേരിട്ട് വിളിക്കുകയും ചെയ്‌തു. നിലവില്‍ ഇവരെല്ലാം സുരക്ഷിതരാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. വിദേശ മന്ത്റാലയത്തെ നോര്‍ക്ക വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. കുടുങ്ങിയവരെ അമേരിക്കന്‍ സൈന്യത്തിന്റെ സഹായത്തോടെ കാബൂള്‍ വിമാനത്താവളത്തില്‍ എത്തിച്ച്‌ പ്രത്യേക വിമാനത്തില്‍

Related News