Loading ...

Home Business

സ്ഥിരനിക്ഷേപങ്ങളുടെ പലിശ എസ്ബിഐ കുറച്ചു

മും​ബൈ: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) സ്ഥി​രനി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ കു​റ​ച്ചു. കാ​ൽ ശ​ത​മാ​നം വ​രെ​യാ​ണ് പ​ലി​ശ​യി​ൽ കു​റ​വ് വ​രു​ത്തി​യ​ത്. പു​തു​ക്കി​യ പ​ലി​ശ​നി​ര​ക്ക് ഇ​ന്ന​ലെ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. ഒ​രു വ​ർ​ഷ സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് 6.5 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 6.25 ശ​ത​മാ​ന​മാ​യും മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് ഏ​ഴി​ൽ​നി​ന്ന് 6.75 ശ​ത​മാ​നമായും കു​റ​ച്ചു. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പൊ​തു​മേ​ഖ​ലാ ബാ​ങ്കാ​യ എ​സ്ബി​ഐ പ​ലി​ശ​നി​ര​ക്ക് കു​റ​ച്ച​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് മ​റ്റു ബാ​ങ്കു​ക​ളും വൈ​കാ​തെ പ​ലി​ശ കു​റ​യ്ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.



ക​റ​ൻ​സി റ​ദ്ദാ​ക്ക​ലി​നെ​ത്തു​ട​ർ​ന്ന് ബാ​ങ്കു​ക​ളി​ലെ സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ളു​ടെ അ​ള​വ് ഉ​യ​ർ​ന്നെ​ങ്കി​ലും വാ​യ്പ ന​ല്ക​ൽ ഇ​പ്പോ​ഴും കു​റ​വാ​ണ്. ഇ​താ​ണ് സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ളു​ടെ​യും വാ​യ്പ​ക​ളു​ടെ​യും പ​ലി​ശ കു​റ​യ്ക്കാ​ൻ ബാ​ങ്കി​നെ പ്രേ​രി​പ്പി​ച്ച​ത്. വാ​യ്പാ പ​ലി​ശ 0.05 ശ​ത​മാ​നം ക​ഴി​ഞ്ഞ ദി​വ​സം എ​സ്ബി​ഐ കു​റ​ച്ചി​രു​ന്നു. പ​ത്തു മാ​സ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് വാ​യ്പാ പ​ലി​ശ​നി​ര​ക്ക് കു​റ​യ്ക്കു​ന്ന​ത്. 


 
Sponsored by Revcontent

Related News