Loading ...

Home National

എന്‍.ഡി.എ പരീക്ഷയില്‍ വനിതകള്‍ക്കും പ​ങ്കെടുക്കാമെന്ന്​ സുപ്രീംകോടതി

ന്യൂഡല്‍ഹി: സെപ്​റ്റംബര്‍ അഞ്ചിന്​ നടക്കുന്ന ​നാഷണല്‍ ഡിഫന്‍സ്​ അക്കാദമിയുടെ പരീക്ഷയില്‍ വനിതകള്‍ക്കും പ​ങ്കെടുക്കാമെന്ന്​ സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട്​ ഇടക്കാല വിധിയാണ്​ സുപ്രീംകോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്​. ഇതോടെ രാജ്യത്തിന്‍റെ സായുധസേനകളുടെ ഭാഗമാവാന്‍ കൂടുതല്‍ വനിതകള്‍ക്ക്​ സാധിക്കും. രാജ്യത്തിന്‍റെ സായുധസേനയിലെ വനിതപ്രാതിനിധ്യത്തിന്‍റെ കാര്യത്തില്‍ ഇടുങ്ങിയ മനസ്ഥിതിയുമായി നടക്കുന്നവരെ സുപ്രീംകോടതി വിമര്‍ശിച്ചു.
മാനസികാവസ്ഥയുടെ പ്രശ്​നമാണിത്​. കേസില്‍ ഉത്തരവിറക്കാന്‍ നിര്‍ബന്ധിക്കരുത്​. ഇക്കാര്യത്തിലെ നയപരമായ തീരുമാനം സ്​ത്രീ-പുരുഷ വിവേചനം സൃഷ്​ടിക്കുന്നതാണ്​. നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ പുരോഗമനപരമായ മാറ്റങ്ങളുണ്ടാവണമെന്നും കോടതി ആവശ്യപ്പെട്ടു.
ജസ്റ്റിസുമാരായ എസ്​.കെ.കൗള്‍, ഋഷികേശ്​ റോയ്​ എന്നിവരുള്‍പ്പെട്ട ബെഞ്ചി​േന്‍റതാണ്​ സുപ്രധാന നിരീക്ഷണം. സ്​ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ അവസരം നല്‍കണമെന്ന വിവിധ കോടതി വിധികള്‍ എന്‍.ഡി.എ പരീക്ഷയുമായി ബന്ധപ്പെട്ട്​ ലംഘിച്ചതിലും ജസ്റ്റിസുമാര്‍ അതൃപ്​തി രേഖപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട്​ ജസ്റ്റിസ്​ ഡി.വൈ.ചന്ദ്രചൂഢ്​ അജയ്​ റാസ്​തോഗി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്‍റെ സുപ്രധാന വിധി കഴിഞ്ഞ ഫെബ്രുവരിയില്‍ ഉണ്ടായിരുന്നു. ഇതേ രീതിയില്‍ തന്നെയാണ്​ തങ്ങളും ചിന്തിക്കുന്നതെന്നും കോടതി നിര്‍ദേശത്തില്‍ വ്യക്​തമാക്കുന്നു.

Related News