Loading ...

Home National

പാചകവാതക വില ₹93 കൂട്ടി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രെ ക​​​​ഷ്ട​​​​ത്തി​​​​ലാ​​​​ക്കി പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക വി​​​​ല വീ​​​​ണ്ടും കു​​​​ത്ത​​​​നെ കൂ​​​​ട്ടി. സ​​​​ബ്സി​​​​ഡി​ ഇ​​​ല്ലാ​​​ത്ത 14.2 കി​​​ലോ​​​ഗ്രാം സി​​​​ലി​​​​ണ്ടറു​​​​ക​​​​ൾ​​​​ക്ക് 93 രൂ​​​​പ​​​​യും വാ​​​​ണി​​​​ജ്യാ​​​​വ​​​​ശ്യ​​​​ത്തി​​​​നു​​​​ള്ള 19 കി​​​​ലോ​​​​ഗ്രാം സി​​​​ലി​​​​ണ്ട​​​​റി​​​​ന് 146 രൂ​​​​പ​​​​യു​​​​മാ​​​​ണ് ഒ​​​​റ്റ​​​​യ​​​​ടി​​​​ക്ക് കൂ​​​​ട്ടി​​​​യ​​​​ത്. പു​​​​തു​​​​ക്കി​​​​യ വി​​​​ല ഇ​​​​ന്ന​​​​ലെ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​ന്നു. സ​​​ബ്സി​​​ഡി ഉ​​​ള്ള സി​​​ലി​​​ണ്ട​​​റു​​​ക​​​ൾ​​​ക്ക് നാ​​​ല​​​ര​​​രൂ​​​പ​​​യാ​​​ണു വ​​​ർ​​​ധ​​​ന. വ്യോ​​​​മ​​​​യാ​​​​ന ഇ​​​​ന്ധ​​​​ന​​​​വി​​​​ല​​​​യും വീ​​​​ണ്ടും കൂ​​​​ട്ടി. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ആ​​​​റാം ത​​​​വ​​​​ണ ശ​​​​ത​​​​മാ​​​​നം കൂ​​​​ടി വ​​​​ർ​​​​ധ​​​​ന.

ക​​​​ഴി​​​​ഞ്ഞവ​​​​ർ​​​​ഷം ജൂ​​​​ലൈ​​​​യ്ക്കു ശേ​​​​ഷം പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക​​​​ത്തി​​​​ന് പ​​​ത്തൊ​​​ന്പ​​​താം ത​​​​വ​​​​ണ​​​​യാ​​​​ണു വി​​​​ല​​​​കൂ​​​​ട്ടു​​​​ന്ന​​​​ത്. എ​​​​ൽ​​​​പി​​​​ജി സി​​​​ലി​​​​ണ്ട റി​​​​ന് 95 രൂ​​​​പ വ​​​​രെ വി​​​​ല കൂ​​​​ട്ടു​​​​മെ​​​​ന്നു ക​​​​ഴി​​​​ഞ്ഞ വെ​​​​ള്ളി​​​​യാ​​​​ഴ്ച ദീ​​​​പി​​​​ക റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​രു​​​​ന്നു. പെ​​​​ട്രോ​​​​ളി​​​​ന്‍റെ​​​​യും ഡീ​​​​സ​​​​ലി​​​​ന്‍റെ​​​​യും വി​​​​ല ദി​​​​വ​​​​സ​​​​വും കൂ​​​​ട്ടു​​​​ന്ന​​​​തു മൂ​​​​ല​​​​മു​​​​ള്ള വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​ത്തി​​​​ൽ ദു​​​​രി​​​​തം അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ​​​​ക്ക് എ​​​​ൽ​​​​പി​​​​ജി​​​​യു​​​​ടെ വി​​​​ല തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി കു​​​​ത്ത​​​​നെ കൂ​​​​ട്ടു​​​​ന്ന​​​​ത് ഇ​​​​ടി​​​​ത്തീ പോ​​​​ലെ​​​​യാ​​​​യി. 

ക​​​​ഴി​​​​ഞ്ഞ മാ​​​​സം എ​​​​ൽ​​​​പി​​​​ജി സി​​​​ലി​​​​ണ്ട റു​​​​ക​​​​ൾ​​​​ക്ക് യ​​​​ഥാ​​​​ക്ര​​​​മം 49 രൂ​​​​പ​​​​യും 78 രൂ​​​​പ​​​​യും വി​​​​ല കൂ​​​​ട്ടി​​​​യി​​​​രു​​​​ന്നു. സ​​​​ബ്സി​​​​ഡി​​​​യു​​​​ള്ള​​​​വ​​​​രു​​​​ടെ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്ക് 235 രൂ​​​​പ ത​​​​ത്കാ​​​​ലം തി​​​​രി​​​​കെ സ​​​​ബ്സി​​​​ഡി​​​​യാ​​​​യി ന​​​​ൽ​​​​കു​​​​മെ​​​​ന്നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ പ​​​​റ​​​​യു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, നാ​​​​ലു മാ​​​​സം ക​​​​ഴി​​​​യു​​​​ന്പോ​​​​ൾ സ​​​​ബ്സി​​​​ഡി പാ​​​​ടെ ഇ​​​​ല്ലാ​​​​താ​​​​കു​​​​ന്ന​​​​തോ​​​​ടെ ഈ ​​​​ആ​​​​ശ്വാ​​​​സ​​​​വും നി​​​​ല​​​​യ്ക്കും.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ മാ​​​​ത്രം 46 ല​​​​ക്ഷം പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളെ വി​​​​ല​​​​വ​​​​ർ​​​​ധ​​​​ന ബാ​​​​ധി​​​​ക്കും. രാ​​​​ജ്യ​​​​ത്താ​​​​കെ മൊ​​​​ത്തം 18.11 കോ​​​​ടി ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളാ​​​​ണ് സ​​​​ബ്സി​​​​ഡി​​​​യു​​​​ള്ള എ​​​​ൽ​​​​പി​​​​ജി സി​​​​ലി​​​​ണ്ട റു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്. സ​​​​ബ്സി​​​​ഡി ഇ​​​​ല്ലാ​​​​ത്ത 2.66 കോ​​​​ടി പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക ഉ​​​​പ​​​​യോക്താ​​​​ക്ക​​​​ളും രാ​​​​ജ്യ​​​​ത്തു​​​​ണ്ട്. 



14.2 കി​​​​ലോ​​​​യു​​​​ടെ ഗാ​​​​ർ​​​​ഹി​​​​ക സി​​​​ലി​​​​ണ്ട റി​​​​ന് ഇ​​​​ന്ന​​​​ല​​​​ത്തെ വി​​​​ല​​​​വ​​​​ർ​​​​ധ​​​​ന​​​​വോ​​​​ടെ ഡ​​​ൽ​​​ഹി​​​യി​​​ൽ 742 രൂ​​​പ ന​​​ൽ​​​ക​​​ണം. ഈ​​​വി​​​ല ന​​​ൽ​​​കി വേ​​​ണം സ​​​ബ്സി​​​ഡി ഉ​​​ള്ള​​​വ​​​രും സി​​​ലി​​​ണ്ട​​​ർ വാ​​​ങ്ങാ​​​ൻ. പി​​​ന്നീ​​​ട് 735 രൂ​​​പ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കു വ​​​രും. ഹോ​​​​ട്ട​​​​ലു​​​​ക​​​​ൾ​​​​ക്കും മ​​​​റ്റു​​​​മു​​​​ള്ള വാ​​​​ണി​​​​ജ്യ സി​​​​ലി​​​​ണ്ട​​​​റി​​​​ന് വി​​​​ല 1,289 രൂ​​​​പ​​​​യാ​​​​യി. അ​​​​ടു​​​​ത്ത മാ​​​​ർ​​​​ച്ചി​​​​ൽ പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക സ​​​​ബ്സി​​​​ഡി പൂ​​​​ർ​​​​ണ​​​​മാ​​​​യി ഇ​​​​ല്ലാ​​​​താ​​​​ക്കാ​​​​നു​​​​ള്ള കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യാ​​​​ണ് എ​​​​ല്ലാ മാ​​​​സ​​​​വും എ​​​​ൽ​​​​പി​​​​ജി​​​​യു​​​​ടെ വി​​​​ല കൂ​​​​ട്ടു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ സി​​​​ലി​​​​ണ്ട റി​​​​ന് ഏ​​​​ഴു രൂ​​​​പ വീ​​​​തം കൂ​​​​ട്ടി​​​​യി​​​​രു​​​​ന്നു. 

ഓ​​​​രോ കു​​​​ടും​​​​ബ​​​​ത്തി​​​​നും ന​​​​ൽ​​​​കു​​​​ന്ന സ​​​​ബ്സി​​​​ഡി സി​​​​ലി​​​​ണ്ടറു​​​​കളുടെ എ​​​​ണ്ണം പ്ര​​​​തി​​​​വ​​​​ർ​​​​ഷം 12 ആയി യു​​​​പി​​​​എ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്തു ത​​​​ന്നെ പ​​​​രി​​​​മി​​​​ത​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​നി അ​​​​ഞ്ചു മാ​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷം സ​​​​ബ്സി​​​​ഡി പാ​​​​ടേ നി​​​​ർ​​​​ത്ത​​​​ലാ​​​​ക്കു​​​​ന്ന​​​​തോ​​​​ടെ വാ​​​​ണി​​​​ജ്യ നി​​​​ര​​​​ക്കി​​​​ലാ​​​​യി​​​​രി​​​​ക്കും സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രും പാ​​​​ച​​​​ക​​​​വാ​​​​ത​​​​കം വാ​​​​ങ്ങേ​​​​ണ്ടി​​​​വ​​​​രിക. ആ​​​​ഗോ​​​​ള വി​​​​പ​​​​ണി​​​​യി​​​​ൽ അ​​​​സം​​​​സ്കൃ​​​​ത എ​​​​ണ്ണ​​​​യു​​​​ടെ വി​​​​ല​​​​യി​​​​ൽ വ​​​​ലി​​​​യ കു​​​​റ​​​​വു​​​​ള്ള​​​​പ്പോ​​​​ഴാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ൽ പെ​​​​ട്രോ​​​​ൾ, ഡീ​​​​സ​​​​ൽ, പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക വി​​​​ല​​​​ക​​​​ൾ കു​​​​ത്ത​​​​നെ കൂ​​​​ട്ടി സ​​​​ർ​​​​ക്കാ​​​​ർ ജ​​​​ന​​​​ങ്ങ​​​​ളെ പി​​​​ഴി​​​​യു​​​​ന്ന​​​​ത്.

പാചകവാതക വില
ജൂ​​​ലൈ 1 ന​​​വം 1
സ​​​ബ്സി​​​ഡി ഉ​​​ള്ള​​​ത് 417.46 495.69
സ​​​ബ്സി​​​ഡി ഇ​​​ല്ലാ​​​ത്ത​​​ത് 564.00 742.00
വാ​​​ണി​​​ജ്യം (19 കി​​​ലോ) 1017.50 1310.50
(ഡ​​​ൽ​​​ഹി​​​യി​​​ലെ നി​​​ര​​​ക്ക്)

ജോ​​​​ർ​​​​ജ് ക​​​​ള്ളി​​​​വ​​​​യ​​​​ലി​​​​ൽ 

Related News