Loading ...

Home National

മിസോറംകാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് അസം പൊലീസ്; അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം

അസം പൊലീസ് മൂന്ന് മിസോറംകാര്‍ക്ക് നേരെ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് അസം- മിസോറാം അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. ഭക്ഷണ സാധനങ്ങള്‍ ശേഖരിക്കാനെത്തിയ രണ്ടു സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായതെന്ന് മിസോറം ആരോപിച്ചു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്ത് നാളുകളായി അതിര്‍ത്തി തര്‍ക്കത്തിന്‍റെ പേരില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ജൂലെ 26ന് ഇവിടെയുണ്ടായ സംഘര്‍ത്തില്‍ ആറ് അസം പൊലീസുകാര്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിക്കുകയും 50ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 165 കിലോമീറ്റര്‍ നീളമുള്ള അസം- മിസോറം അതിര്‍ത്തിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്. രണ്ട് സംസ്ഥാനങ്ങളുടെ മൂന്ന് ജില്ലകള്‍ ഇവിടെ അതിര്‍ത്തി പങ്കിടുന്നു. ബ്രിട്ടീഷ് ഭരണകാലത്തുള്ള രണ്ട് അതിര്‍ത്തി നിര്‍ണയങ്ങളില്‍ ഏത് പിന്തുടരണം എന്നത് സംബന്ധിച്ച അഭിപ്രായ ഭിന്നതയാണ് തര്‍ക്കത്തിനുള്ള മൂലകാരണം.

Related News