Loading ...

Home Kerala

ഹരിത കമ്മിറ്റി മരവിപ്പിക്കാന്‍ മുസ്ലീം ലീഗ് തിരുമാനം

 à´®à´²à´ªàµà´ªàµà´±à´‚: à´Žà´‚.എസ്.എഫ് നേതാക്കളുടെ ഭാഗത്തുനിന്നും മോശമായ പെരുമാറ്റമുണ്ടായെന്ന് പരാതി പറഞ്ഞ വനിതാ വിഭാഗമായ 'ഹരിത' സംസ്ഥാന കമ്മിറ്റി മരവിപ്പിക്കാന്‍ മുസ്ലീം ലീഗ് തീരുമാനം. പാര്‍ട്ടിയോട് ആലോചിക്കാതെ വനിതാ കമ്മിഷന് പരാതി നല്‍കിയതിലാണ് നടപടി. ഹരിത നേതാക്കളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ à´Žà´‚.എസ്.എഫ് നേതാക്കളോട് വിശദീകരണം തേടാനും ലീഗ് തീരുമാനിച്ചു. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. വിശദീകരണത്തിന് ശേഷമായിരിക്കും നടപടിയിലേക്ക് കടക്കുകയെന്ന് ജനറല്‍ സെക്രട്ടറി പി.à´Žà´‚.à´Ž സലാം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഹരിത നേതാക്കള്‍ നടത്തിയത് കടുത്ത അച്ചടക്ക ലംഘനമാണെന്നും ഹരിത നേതാക്കളുടെ സമൂഹ മാധ്യമ ഇടപെടല്‍ സംഘടനാപരമായി തെറ്റാണെന്നും ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടി. ലീഗ് നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ പാര്‍ട്ടിയില്‍ നിന്നും നടപടിയുണ്ടാകുന്നതിന് കാത്തുനില്‍ക്കാതെ വനിതാ കമ്മീഷനെ സമീപിച്ചതാണ് ലീഗ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്. എം.എസ്.എഫ്-ഹരിത നേതൃത്വത്തിലെ തര്‍ക്കം പരിഹരിക്കാനുള്ള നടപടി പുരോഗമിക്കുന്നതിനിടെ പ്രശ്നം പൊതുസമൂഹത്തിലേക്ക് വലിച്ചിഴക്കുകയും പാര്‍ട്ടിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുകയും ചെയ്തത് അങ്ങേയറ്റം അച്ചടക്ക ലംഘനമാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

അതേസമയം, വനിതാ പ്രവര്‍ത്തകരെ അപമാനിക്കുന്ന വിധത്തില്‍ സംസാരിച്ച എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എം.എസ്.എഫ് ദേശീയ അധ്യക്ഷന്‍ ടി.പി അഷ്‌റഫലി ഒപ്പുവച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിയും സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ സംസാരിച്ച മറ്റുള്ളവര്‍ക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടാണ് മുസ്ലീം ലീഗ് നേതൃത്വത്തിന് കൈമാറിയത്.

വിവാദം ഉയര്‍ന്നതുമുതല്‍ ഹരിതയുടെ പ്രവര്‍ത്തനം പാര്‍ട്ടിയില്‍ വേണ്ടെന്നും കാന്പസില്‍ മാത്രമായി ചുരുക്കണമെന്ന നിലപാടുമാണ് ലീഗ് നേതൃത്വം സ്വീകരിച്ചത്. കൂടാതെ, ആരോപണം നേരിടുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനോ താക്കീത് പോലും നല്‍കാനോ തയ്യാറാറാകാത്ത ലീഗ്, വിശദീകരണം ചോദിച്ച്‌ പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ പരാതി പറഞ്ഞ വനിതാ കമ്മിറ്റിയെ ഒന്നാകെ മരവിപ്പിക്കുകയും ചെയ്തു. ജൂണിലാണ് പരാതിക്കാസ്പദമായ സംഭവം. ഇര്തയും നാളായിട്ടും ലീഗിന്റെ ഭാഗത്തുനിന്ന് നിഷ്പക്ഷമായ നടപടി വരാതി വന്നതോടെയാണ് ഹരിത നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചത്. കഴിഞ്ഞ ദിവസം പോലീസ് ഈ നേതാക്കളില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു.

Related News