Loading ...

Home Kerala

ഐ.എസ് ബന്ധമെന്ന്​ സംശയം: കണ്ണൂരില്‍ രണ്ട് യുവതികള്‍ അറസ്​റ്റില്‍

കണ്ണൂര്‍: ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവതികള്‍ കണ്ണൂരില്‍ പിടിയില്‍. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് കണ്ണൂര്‍ നഗര പരിധിയില്‍ നിന്ന് ഡല്‍ഹിയില്‍ നിന്നുള്ള എന്‍.ഐ.എ സംഘം അറസ്​റ്റ്​ ചെയ്തത്. യുവതികള്‍ ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി സമൂഹമാധ്യമത്തിലൂടെ ഐ.എസിനായി ആശയപ്രചാരണം നടത്തിയെന്നാണ് എന്‍.ഐ.എ പറയുന്നത്. കഴിഞ്ഞ മാര്‍ച്ച്‌ മുതല്‍ യുവതികള്‍ എന്‍.ഐ.എ സംഘത്തി​െന്‍റ നിരീക്ഷണത്തിലായിരുന്നു. നേരത്തെ ഇവരുടെ കണ്ണൂര്‍ നഗരത്തിലുള്ള ധനലക്ഷ്​മി ആശുപത്രിക്ക്​ സമീപത്തുള്ള വീട്ടില്‍ എന്‍.ഐ.എ പരിശോധന നടത്തിയിരുന്നു.ആറു മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവതികളെ പിടികൂടിയത്. ഇവരുടെ കൂട്ടാളി മുസാദ് അന്‍വര്‍ നേരത്തെ അറസ്​റ്റിലായിരുന്നു. സംഘത്തിലുള്ള മറ്റൊരാള്‍ അമീര്‍ അബ്​ദുള്‍ റഹ്‌മാനെ മംഗലാപുരത്ത് നിന്ന് ആഗസ്​റ്റ്​ നാലിന് അറസ്​റ്റ്​ ചെയ്​തിരുന്നുവെന്നുമാണ്​ സൂചന. ഇയാളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് യുവതികളെ അറസ്​റ്റ്​ ചെയ്​തിരിക്കുന്നത്.

Related News